മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ആയ ബാബു ആന്റണി ഒരു വലിയ തിരിച്ചു വരവിനാണിപ്പോൾ ഒരുങ്ങുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷം നായകനായി മലയാളത്തിൽ എത്തുകയാണ് ബാബു ആന്റണി. ഒമർ ലുലു ഒരുക്കാൻ പോകുന്ന പവർ സ്റ്റാർ എന്ന ബിഗ് ബജറ്റ് മാസ്സ് ചിത്രത്തിലാണ് ബാബു ആന്റണി നായകനാവുന്നത്. ഹോളിവുഡ് താരങ്ങളടക്കം അണിനിരക്കുന്ന ഈ ചിത്രം രചിക്കുന്നത് മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റുകൾ രചിച്ചിട്ടുള്ള ഡെന്നിസ് ജോസഫാണ്. ബാബു ആന്റണിക്ക് ഒപ്പം അബു സലിം, ബാബു രാജ്, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് പത്തു കോടിക്ക് മുകളിലാണ് എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ പാട്ടുകൾ ഉണ്ടാവില്ല എന്നും സംവിധായകൻ അറിയിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിൽ മാത്രമല്ല ഹോളിവുഡ് ചിത്രത്തിലും അഭിനയിക്കുകയാണ് ബാബു ആന്റണി.
ബുള്ളെറ്റ് ബ്ളേഡ്‌സ് ആൻഡ് ബ്ലഡ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ബാബു ആന്റണി. അതിനൊപ്പം ബോളിവുഡിൽ നിന്നും ഒരുപിടി മികച്ച അവസരങ്ങൾ തന്നെ തേടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും തൊണ്ണൂറുകളിൽ തന്റെ ആക്ഷൻ കൊണ്ട് തെന്നിന്ത്യയിലെ യുവാക്കളെ ത്രസിപ്പിച്ച ബാബു ആന്റണി ഒരു വമ്പൻ തിരിച്ചു വരവ് ഉറപ്പിച്ചു കൊണ്ട് തന്നെയാണ് മുന്നോട്ടു പോകുന്നത്. പവർ സ്റ്റാർ എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം കൊക്കെയ്‍ന്‍ വിപണിയാണ് എന്നും, മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.