Baahubali Movie Stills
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് ബാഹുബലി. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കിയിരുന്നു. പ്രഭാസ്, റാണ ദഗുപതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രാജമൗലിയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ബാഹുബലി രണ്ടാം ഭാഗത്തോടെ എല്ലാം അവസാനിക്കും എന്നാണ് അണിയറ പ്രവർത്തകർ ആദ്യം പറഞ്ഞിരുന്നത്. സിനിമ പ്രേമികൾക്ക് ഇപ്പോൾ ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബാഹുബലിയുടെ പൂർവകഥ ഒരു പരമ്പര രൂപത്തിലാണ് വീണ്ടുമെത്തുന്നത്. ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ ആസ്പദമാക്കി ശിവകാമിയുടെ ജീവിതക്കഥയായിട്ടാണ് അണിയിച്ചൊരുക്കുന്നത്. മലയാളി എഴുത്തുകാരൻ കൂടിയായ ആനന്ദ് നീലകണ്ഠനാണ് പുസ്തകം രചിച്ചിരിക്കുന്നത്. ‘ബാഹുബലി: ബിഫോർ ദി ബിഗ്‌നിങ്’ എന്നാണ് പരമ്പരയ്ക്ക് ടൈറ്റിൽ നൽകിയിരിക്കുന്നത്. ദേവ കട്ട, പ്രവീൺ സത്താർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർക മീഡിയ വർക്‌സും നെറ്റ്ഫ്ലിക്‌സും ചേർന്നാണ് പരമ്പര നിർമ്മിക്കുന്നത്.
ഓരോ സീസണായാണ് ചിത്രം പുറത്തിറങ്ങുക എന്നാണ് അറിയാൻ സാധിച്ചത്. ആദ്യ സീസണിൽ 9 ഭാഗങ്ങളുണ്ടാവുമെന്നും ബാഹുബലിയുടെ ജനനത്തിന് മുമ്പുള്ള കഥയിൽ ശിവകാമിയുടെയും കട്ടപ്പയുടെയും ജീവിത സാഹചര്യത്തിലൂടെയാണ് കഥ തുടങ്ങുതെന്നും റിപ്പോർട്ടുകളുണ്ട്. ശിവകാമിയുടെ ജനനം മുതൽ മഹിഷ്‌മതി സാമ്രാജ്യത്തിന്റെ വളർച്ചയും ചുറ്റിപറ്റിയായിരിക്കും കഥ മുന്നോട്ട് പോകുന്നത്. നെറ്റ്ഫ്ലിക്‌സിലൂടെയാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ പരമ്പര കൂടിയാവുമിത്. സേക്രഡ് ഗെയിംസ് എന്ന പരമ്പര ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്. ബാഹുബലി: ബിഫോർ ദി ബിഗ്‌നിങ്’ എന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള ഒരു വിവരവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പരമ്പര വലിയ ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 152 രാജ്യങ്ങളിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.