ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർ താരങ്ങളോളം ആരാധകരെ നേടിയ താരം എന്ന ബഹുമതിയാണിപ്പോൾ നടൻ പ്രഭാസിനുള്ളത്.
തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമൊക്കെ ബാഹുബലി കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇതോടൊപ്പം നടൻ പ്രഭാസിനും ആരാധകർ ഏറെയായി. അതിലേറെയും സ്ത്രീ ആരാധകർ ആണെന്ന കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ലലോ. ഏറെ നാളത്തെ ഗോസിപ്പുകള്ക്കൊടുവിൽ തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രഭാസ്.പെൺആരാധകർ വിഷമിക്കേണ്ട, താരം ഉടൻ വിവാഹിതനാകുന്നില്ലെന്ന വാർത്തയാണ് പുറത്തു വിട്ടിരിക്കുന്നത്.
എന്തായാലും ഇതോടെ പ്രഭാസിന്റെ വിവാഹവാര്ത്തയ്ക്കായി കാത്തിരുന്ന ആരാധകർ ഒക്കെ ഒന്ന് ആശ്വസിച്ച മട്ടാണ്.ഒപ്പം അഭിനയിച്ച നായികമാരെ ചേർത്തുള്ള ഗോസിപ്പുകൾക്കും പ്രഭാസ് മറുപടി പറഞ്ഞു.
രണ്ടുചിത്രത്തിലധികം ഒരേ നടിക്കൊപ്പം അഭിനയിച്ചാൽ അപ്പോൾ ഗോസിപ്പുകൾ ആരംഭിക്കുമെന്നും അതിപ്പോൾ തനിക്ക് ശീലമായെന്നും അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്നു മാത്രമല്ല തനിക്കതിൽ പ്രശ്നവുമില്ലെന്നും പ്രഭാസ് വ്യക്തമാക്കി .
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.