വില്ലൻ സാമ്പത്തിക വിജയമാക്കിത്തന്ന സിനിമാപ്രേമികൾക്ക് നന്ദി അറിയിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലും ബി .ഉണ്ണികൃഷ്ണനും ഒന്നിച്ചുള്ള നാലാമത്തെ ചിത്രമായിരുന്നു വില്ലൻ. മാത്യു മാഞ്ഞൂരാൻ എന്ന കഥാപത്രത്തെയാണ് മോഹൻലാൽ ഇതിൽ അവതരിപ്പിച്ചത്.
പതിവു പൊലീസ് സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി മാത്യു മാഞ്ഞൂരാൻ എന്ന വ്യക്തിയുടെ വികാരങ്ങളിലൂടെ വളരെ വ്യത്യസ്തമായി സഞ്ചരിക്കുന്ന ഒരു ക്ലാസ് ത്രില്ലറായിരുന്നു വില്ലൻ. വിഎഫ്എക്സ്, ഛായാഗ്രഹണം, എഡിറ്റിങ്, ശബ്ദലേഖനം, ആക്‌ഷൻ കൊറിയോഗ്രഫി ഇവയെല്ലാം ഹോളിവുഡ് സിനിമകളോട് കിട പിടിക്കുന്ന രീതിയിലുള്ളതായിരുന്നു.
മോഹന്‍ലാലിന് പുറമെ വിശാലും മഞ്ജു വാര്യരും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയിരുന്നു. ഹൻസിക, റാഷി ഖന്ന, മഞ്ജു വാരിയർ, ചെമ്പൻ വിനോദ്, സിദ്ദിഖ്, രൺജി പണിക്കർ, അജു വർഗീസ്, ശ്രീകാന്ത്, ഇടവേള ബാബു, ബാലാജി ശർമ, കോട്ടയം നസീർ, ഇർഷാദ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ.
മോഹൻലാലിന്റെ അഭിനയമികവും ബി. ഉണ്ണിക്കൃഷ്ണന്റെ സംവിധാനപാടവവും നൂതന സാങ്കേതിക സംവിധാനങ്ങളുംചിത്രത്തെ മികവുറ്റതാക്കിയെന്ന് നിസംശയം പറയാൻ കഴിയും. തന്റെ കരിയറിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നായിരുന്നു മാത്യു മാഞ്ഞൂരാൻ എന്ന് മോഹൻലാൽ മുൻപ് വ്യക്തമാക്കിയിരുന്നു.
അതേസമയം വിശാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യ ഘട്ടത്തില്‍ പൃഥ്വിരാജിനെയായിരുന്നു സംവിധായകൻ മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ പൃഥ്വിരാജിന് ഡേറ്റ് പ്രശ്‌നമായത് കാരണം ആ സ്ഥാനത്ത് വിശാലിനെ കണ്ട് കഥാപാത്രത്തെ രൂപീകരിക്കുകയായിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.