[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സാധാരണ ഹിന്ദി, തമിഴ് ചിത്രങ്ങളെ പോലെ ആദി കാണരുത് : ജിത്തു ജോസഫ്

മോഹൻലാലിന്‍റെ മകന്‍ പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘ആദി’ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇതൊരു സാധാരണ ഹിന്ദി, തമിഴ് ആക്ഷന്‍ സിനിമയല്ല. വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് ആദി. അനാവശ്യമായി ഒരു സംഘട്ടനവും ഈ ചിത്രത്തിൽ തിരുകി കയറ്റിയിട്ടില്ല എന്നും സംവിധായകൻ ജിത്തു ജോസഫ് വ്യക്തമാക്കുന്നു. ചിത്രത്തിൽ വളരെ കുറച്ചു ആക്ഷൻ രംഗങ്ങൾ മാത്രമാണുള്ളത്. എന്നാൽ ഉള്ള രംഗങ്ങൾ വലിയ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സംവിധായകൻ പറയുന്നു.

ഡ്യൂപ്പിന്‍റെ സഹായം ഇല്ലാതെ ആണ് പ്രണവ് മോഹൻലാൽ ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചെയ്‌തത്‌. ഡ്യൂപ്പിനെ വച്ചു ചെയ്യാൻ തീരുമാനിച്ച സാഹസിക രംഗങ്ങൾ താൻ തന്നെ ചെയ്യാമെന്ന ആത്മവിശ്വാസത്തോടെ പ്രണവ് മുന്നോട്ടുവരികയായിരുന്നു. ഫ്രാൻ‌സിൽ നിന്നടക്കം ഇതിലെ അപകടം പിടിച്ച ആക്ഷൻ രംഗങ്ങൾ ഒരുക്കാന്‍ ആളുകൾ എത്തിയിരുന്നു.

ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കര്‍ പരിശീലനവും നേടിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ‘ആദി’. പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തികഞ്ഞ എെന്റർടെയ്നറാണ് ചിത്രമെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ അയൂബ് ഖാൻ ആണ്.ചിത്രത്തിൽ സ്ത്രീപ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്നത് അനുശ്രീയും, ലെനയും, അതിഥി രവിയുമാണ്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, ടോണി ലൂക് എന്നിവർ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.