പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി തന്റെ പുതിയ ചിത്രം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഉദയ കൃഷ്ണ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ത്രില്ലർ അടുത്ത മാസം ആരംഭിക്കുമെന്നാണ് സൂചന. ബിജു മേനോൻ, മഞ്ജു വാര്യർ, സിദ്ദിഖ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുമെന്നും വാർത്തകളുണ്ട്. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുന്നേ തന്നെ അദ്ദേഹമൊരുക്കാൻ പോകുന്ന അടുത്ത ചിത്രവും വാർത്തകളിൽ നിറയുകയാണ്. സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമായിരിക്കും മമ്മൂട്ടി ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുക എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ആറാട്ട് ആയിരുന്നു ബി ഉണ്ണികൃഷ്ണന്റെ തൊട്ടു മുൻപത്തെ റിലീസ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പർ താരങ്ങളെ വെച്ചു തുടർച്ചയായി ചിത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യമാണ് ഇപ്പോൾ ബി ഉണ്ണികൃഷ്ണനെ തേടിയെത്തിയിരിക്കുന്നത്. 2010 ഇൽ റിലീസ് ചെയ്ത പ്രമാണി എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലാണ് ഇതിന് മുമ്പ് മമ്മൂട്ടി നായക വേഷം ചെയ്തത്. അതുപോലെ ബി ഉണ്ണികൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത സ്മാർട് സിറ്റി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയായിരുന്നു നായകൻ. ടൈഗർ, കവർ സ്റ്റോറി എന്നീ സുരേഷ് ഗോപി ചിത്രങ്ങൾ രചിച്ചിട്ടുമുള്ള ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ നായകനായ 5 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, എന്നിവരും ബി ഉണ്ണികൃഷ്ണൻ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.