യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ- ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകനും രചയിതാവുമായ സച്ചി ഒരുക്കിയ പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ് റിട്ടയേർഡ് ഹവിൽദാർ കോശി ആയും ബിജു മേനോൻ പോലീസ് കോൺസ്റ്റബിൾ അയ്യപ്പൻ ആയും എത്തുന്ന ഈ ചിത്രം അനാർക്കലിക്ക് ശേഷം സച്ചി രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ്. ഒരു മാസ്സ് ചിത്രമായി ഒരുക്കിയിരിക്കുന്ന അയ്യപ്പനും കോശിയും നിർമ്മിച്ചിരിക്കുന്നത് ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്. രഞ്ജിത് ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിന് കൂടി ജീവൻ നൽകുന്നുണ്ട്. പൃഥ്വിരാജ് കഥാപാത്രമായ കോശിയുടെ അപ്പനായ കുര്യനായാണ് രഞ്ജിത് ഈ ചിത്രത്തിലഭിനയിക്കുന്നതു. ഇന്ന് കേരളത്തിൽ വമ്പൻ റിലീസായി എത്തുന്ന ഈ ചിത്രം പൃഥ്വിരാജിന് തുടർച്ചയായ രണ്ടാം വിജയം നൽകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
സച്ചി രചിച്ചു ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസെൻസ് എന്ന പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രം ഡിസംബർ മാസത്തിൽ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അട്ടപ്പാടിയിൽ ഷൂട്ട് ചെയ്തിരിക്കുന്ന അയ്യപ്പനും കോശിയും എന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. അന്ന രാജൻ, സാബു മോൻ, അനിൽ നെടുമങ്ങാട് തുടങ്ങി ഒട്ടേറെ പേര് ഈ ചിത്രത്തിന്റെ ഭാഗമാണ്. സുദീപ് ഇളമൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് ആണ്. ഇതിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ ഇതിന്റെ ട്രെയ്‌ലറും വലിയ പ്രതികരണമാണ് നേടിയത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.