ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ പതിനെട്ടാം പടി കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മികച്ച അഭിപ്രായം നേടിയെടുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്കൊപ്പം മെഗാ സ്റ്റാർ മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ എന്നിവർ അതിഥി വേഷത്തിലും ഉണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച ഈ ചിത്രം ആക്ഷനും ആവേശവുമെല്ലാം നിറഞ്ഞ ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. ഇപ്പോഴിതാ തന്റെ അടുത്ത സംവിധാന സംരംഭത്തെ കുറിച്ച് കൂടി മനസ്സ് തുറക്കുകയാണ് ശങ്കർ രാമകൃഷ്ണൻ. യുവ സൂപ്പർ താരം പൃഥ്വിരാജ് നായകനായി എത്തുന്ന അയ്യപ്പൻ എന്ന ചിത്രം ആണത്.
ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു എപിക് ചിത്രം ആണ് അയ്യപ്പൻ എന്ന് ശങ്കർ രാമകൃഷ്ണൻ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അതിന്റെ എഴുത്തു നടക്കുകയായിരുന്നു എന്നും വലിയ ക്യാൻവാസിൽ ഉള്ള ചിത്രമാണ് അതെന്നും അദ്ദേഹം പറയുന്നു. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം അയ്യപ്പൻ എന്ന ദൈവ സങ്കൽപ്പത്തിന്റെ മനുഷ്യ വശം ആയിരിക്കും പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കുന്നത്. ഒരു നടൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ശങ്കർ രാമകൃഷ്ണൻ ഇപ്പോൾ സംവിധായകൻ ആയും തന്റേതായ ഒരിടം മലയാള സിനിമയിൽ നേടിയെടുക്കുകയാണ്. പതിനെട്ടാം പടി എന്ന ചിത്രം നിർമ്മിച്ച ഓഗസ്റ്റ് സിനിമാസ് തന്നെ ആയിരിക്കും അയ്യപ്പനും നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഒരു ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം പുറത്തു വിട്ടിരുന്നു.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.