ജനപ്രിയ താരം സൗബിൻ ഷാഹിർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അമ്പിളി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരുക്കിയത് ഗപ്പി എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ജോൺ പോൾ ജോർജ് ആണ്. ഇതിന്റെ ടീസർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആയി മാറി കഴിഞ്ഞു. ഒരു മിനിറ്റിൽ അധികം നീളുന്ന ഒറ്റ ഷോട്ടിൽ ഒരുക്കിയ സൗബിൻ ഷാഹിറിന്റെ ഒരു കിടിലൻ ഡാൻസ് രംഗമായിരുന്നു ആ ടീസർ. ഞാൻ ജാക്സൺ അല്ലടാ, ന്യൂട്ടൺ അല്ലടാ എന്ന് തുടങ്ങുന്ന രസകരമായ ഒരു ഗാനത്തിന്റെ അകമ്പടിയോടെ വന്ന ടീസർ വമ്പൻ പ്രേക്ഷക പിന്തുണയാണ് നേടിയത്.
ഇപ്പോഴിതാ ഈ ചിത്രം വെള്ളിയാഴ്ച റിലീസിന് ഒരുങ്ങവെ, മുംബൈയിൽ നടന്ന ഇതിന്റെ മിക്സിങ് കാണാൻ ഒരു ബോളിവുഡ് താരവും എത്തി. പ്രശസ്ത ബോളിവുഡ് താരമായ ആയുഷ്മാൻ ഖുറാന ആണ് അമ്പിളിയുടെ മിക്സിങ് സെഷനിൽ എത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ കേൾക്കാൻ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം, അമ്പിളിയിലെ ഗാനങ്ങൾ എല്ലാം കേൾക്കുകയും ഗാനങ്ങൾ എല്ലാം തന്നെ തനിക്കു ഇഷ്ട്ടപെട്ടു എന്ന് അവരെ അറിയിക്കുകയും ചെയ്തു. ഒരു ഗംഭീര ഗായകൻ കൂടിയായ ആയുഷ്മാൻ ഖുറാനയുടെ അഭിനന്ദനം അമ്പിളിയുടെ അണിയറ പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസം ആണ് നൽകിയിരിക്കുന്നത്.
ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സി വി സാരഥി, മുകേഷ് ആർ മെഹ്ത എന്നിവരും എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകനായ ജോൺ പോൾ ജോർജ് ആണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ശരൺ വേലായുധനും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസും ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.