ഏകദേശം അറുന്നൂറോളം സിനിമാ സ്ക്രീനുകൾ ആണ് കേരളത്തിൽ ഉള്ളത്. മൾട്ടിപ്ളെക്സുകളുടെ കടന്നു വരവോടെയാണ് കേരളത്തിലെ സ്‌ക്രീനുകളുടെ എണ്ണം കൂടിയത്. അതുപോലെ പഴയ ഒരുപാട് സ്ക്രീനുകൾ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശബ്ദ സംവിധാന രംഗത്തെ വിദഗ്ദ്ധരും സിനിമാ രംഗത്തെ സംഘടനാ നേതാക്കന്മാരുമായി തീയേറ്ററുകളിൽ ശബ്ദ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ചർച്ച ചെയ്യുകയും അതോടൊപ്പം കേരളത്തിലെ ഏറ്റവും മികച്ച ശബ്ദ ദൃശ്യ മികവുള്ള മൂന്നു തീയേറ്ററുകളെ തിരഞ്ഞെടുക്കുകയും ചെയ്തു.
തിരുവനന്തപുരത്തുള്ള ഏരീസ് പ്ലെക്സ്, തൃശൂരിലെ രാഗം തീയേറ്റർ, കോഴിക്കോട് മുക്കത്തുള്ള റോസ് തീയേറ്റർ എന്നിവയാണ് പുരസ്‍കാരങ്ങൾ നേടിയത്. തീയേറ്റർ ഉടമകളുടെയും സൗണ്ട് എഞ്ചിനീയർമാരുടെയും ഓഡിയോഗ്രാഫർമാരുടെയും സംഘടനാ നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിൽ സിനിമയിലെ യഥാർത്ഥ ശബ്ദ സൗകുമാര്യം തീയേറ്ററുകളിൽ ലഭ്യമാക്കാനുള്ള തീരുമാനം എടുത്തു. തൃശൂർ റീജിയണൽ തീയേറ്ററിൽ വെച്ചായിരുന്നു ഈ ചർച്ച നടന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച തീയേറ്ററുകൾക്കു ഉള്ള പുരസ്‍കാരവും നൽകണം എന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു.
മിക്സ് റൂം ടു എക്സിബിഷൻ ഹാൾ എന്ന വിഷയത്തിൽ ആണ് സംവാദം നടന്നത്. ഇതിൽ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ ഭാരവാഹിക, സൗണ്ട് മിക്സിങ് എൻജിനീയർസ്, ഡോൾബി ഇന്ത്യ പ്രതിനിധി, സൈൻ ഓഡിയോഗ്രാഫേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ പ്രതിനിധികൾ സൗണ്ട് കൺസൾറ്റൻറ്സ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. അവാർഡ് നേടിയ തൃശൂർ രാഗം തീയേറ്റർ ഉടമ സുനിൽ എ കെ മലയാളത്തിലെ പ്രമുഖ സിനിമാ നിർമ്മാതാവ് കൂടിയാണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.