ഏപ്രിൽ ആദ്യ വാരം എത്തിയ ഒരു ചിത്രം ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയാണ്. ഈ കഴിഞ്ഞ ഏപ്രിൽ ഏഴിന് റിലീസ് ചെയ്ത അവിയൽ എന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. ജോജു ജോർജ്, സിറാജുദീൻ നസീർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം വളരെ മനോഹരമായി പ്രണയവും സംഗീതവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രമാണ്. എന്നാൽ ഇപ്പോൾ കേരളത്തിലെ ഭൂരിഭാഗം സ്ക്രീനുകളിലും വിജയ് നായകനായ ബീസ്റ്റ്, യാഷ് നായകനായ കെ ജി എഫ് 2 എന്നീ ചിത്രങ്ങൾ റിലീസ് ചെയ്തതോടെ മലയാള സിനിമകൾ എടുത്തു മാറ്റപ്പെടുകയാണ്. ഈ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്ത പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരോട് അഭ്യര്ഥനയുമായി എത്തുകയാണ് അവിയൽ ടീം. വലിയ ചിത്രങ്ങളുടെ ഇടയിൽ ഈ കൊച്ചു ചിത്രത്തിനും കുറച്ചു സ്ക്രീനുകൾ നൽകണം എന്നതാണ് അവരുടെ അഭ്യർത്ഥന. ഷാനിൽ മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്നുണ്ട് എന്നാണ് തീയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.
പോക്കറ്റ് സ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, അനശ്വര രാജൻ, ഡെയ്‍ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, ആത്മീയ രാജൻ, കേതകി നാരായണ്‍, ശിവദാസ് സി, അഞ്‍ജലി നായര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്നൊരുക്കിയ ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയ അവിയൽ എഡിറ്റ് ചെയ്തിരിക്കുന്നത് റഹ്‍മാൻ മുഹമദ് അലി, ലിജോ പോള്‍ എന്നിവർ ചേർന്നാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.