ഒരു കൊച്ചു ചിത്രം കൂടി ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ ഏഴിന് റിലീസ് ചെയ്ത അവിയൽ എന്ന ചിത്രമാണ് ആ വിജയം നേടുന്നത്. ജോജു ജോർജ്, സിറാജുദീൻ നസീർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം വളരെ മനോഹരമായി പ്രണയവും സംഗീതവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി ഒരുക്കിയ ഒന്നാണ്. കൃഷ്ണ കുമാർ എന്ന നായക കഥാപാത്രത്തിന്റെ ജീവിതത്തിലെ, വിവിധ കാലഘട്ടങ്ങളിലേ പ്രണയമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. കൃഷ്ണ കുമാർ ആയി എത്തുന്നത് ജോജു ജോർജ് ആണ്. ആ കഥാപാത്രത്തിന്റെ കൗമാരവും യൗവനുമെല്ലാമാണ് സിറാജുദ്ധീൻ അവതരിപ്പിക്കുന്നത്. ഷാനിൽ മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്നുണ്ട് എന്നാണ് തീയേറ്ററുകളിൽ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത്.
പോക്കറ്റ് സ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, അനശ്വര രാജൻ, ഡെയ്‍ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, ആത്മീയ രാജൻ, കേതകി നാരായണ്‍, ശിവദാസ് സി, അഞ്‍ജലി നായര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്നൊരുക്കിയ ഇതിലെ ഗാനങ്ങളും മനോഹരമാണ്. സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയ അവിയൽ എഡിറ്റ് ചെയ്തിരിക്കുന്നത് റഹ്‍മാൻ മുഹമദ് അലി, ലിജോ പോള്‍ എന്നിവരാണ്. ഏതായാലും പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിച്ച ഈ ചിത്രം വരും ദിവസങ്ങളിലും തീയേറ്ററുകൾ നിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.