[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിനിമാ പ്രവർത്തകരേക്കാൾ സിനിമയെ കുറിച്ച് അറിവുള്ളവർ ആണ് പ്രേക്ഷകർ; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

സിനിമാ നിരൂപണത്തെ കുറിച്ചും നിരൂപകരെ കുറിച്ചുമുള്ള പല സിനിമ പ്രവർത്തകരുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ഇന്നത്തെ കാലത്ത് സിനിമാ വിമർശനം നടത്തുന്ന പലരുടെയും യോഗ്യത എന്തെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് ചോദിക്കുമ്പോൾ, സിനിമയെ കുറിച്ച് സാങ്കേതികമായി പഠിച്ചിട്ട് വേണം അതിനെ ആധികാരികമായി വിമർശിക്കാൻ എന്നാണ് സംവിധായിക അഞ്ജലി മേനോൻ പറയുന്നത്. അഞ്ജലി മേനോൻ നടത്തിയ പരാമർശത്തിന് മറുപടിയുമായി എത്തിയ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറയുന്നത് സംവിധാനം ചെയ്യാൻ പോലും സിനിമ കോഴ്സ് പോലെ പഠിക്കാത്ത താൻ ഇനി അഭിപ്രായം പറയാൻ സിനിമ പഠിക്കണം എന്ന് പറഞ്ഞാൽ നടക്കുമോ എന്നാണ്. ക്യാഷ് കൊടുത്ത് സിനിമ കാണുന്നവന് അതിനെ വിമർശിക്കാനും അവകാശമുണ്ടെന്ന് ജൂഡ് ആന്റണി ജോസഫിനെ കൂടാതെ വിനീത് ശ്രീനിവാസനും പറയുന്നുണ്ട്. അത്തരത്തിലുള്ള വിമർശനങ്ങൾ തന്നെ സഹായിക്കാറുണ്ടെന്നും വിനീത് കൂട്ടിച്ചേർത്തിരുന്നു.

ഇപ്പോഴിതാ കുറെ നാളുകൾക്ക് മുൻപ് മമ്മൂട്ടി പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ഈ സമയത്ത് വൈറലാവുകയാണ്. പ്രേക്ഷകർ സിനിമാ പ്രവർത്തകരേക്കാൾ കൂടുതൽ സിനിമ കാണുന്നവരും അതിനെ കുറിച്ച് അറിവുള്ളവരും ആണെന്നും, അവരെ കുറച്ചു കാണരുത് എന്നുമാണ് മമ്മൂട്ടി പറയുന്നത്. സിനിമയുടെ പല ഘടകങ്ങളെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയാനുള്ള അറിവ് പല പ്രേക്ഷകർക്കും ഉണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർക്കുന്നു. റോഷൻ ആൻഡ്രൂസ്, അഞ്ജലി മേനോൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ അഭിപ്രായങ്ങൾക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത് മമ്മൂട്ടിയുടെ ഈ വാക്കുകളും, ഒപ്പം വിനീത് ശ്രീനിവാസൻ, ജൂഡ് ആന്റണി ജോസഫ് എന്നിവരുടെ പ്രതികരണങ്ങളുമാണ്.

webdesk

Recent Posts

നോക്ക് ഔട്ട് കോമഡിയ്ക്ക് ഒരുങ്ങിക്കോളൂ.. വരുന്നു ‘ആലപ്പുഴ ജിംഖാന’. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

3 hours ago

‘മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്‍ത്യാ നീ..’; പാൻ ഇന്ത്യൻ ഹിറ്റായി ‘മാർക്കോ’; സക്സസ് ട്രെയിലര്‍ പുറത്ത്..

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ…

3 hours ago

വമ്പൻ ഇന്ത്യൻ ചിത്രങ്ങളെ മറികടന്ന് IMDBയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ “ഐഡന്റിറ്റി” ഒന്നാമത്; നാളെ മുതൽ പ്രദർശനത്തിന്..

'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…

3 hours ago

തങ്കം സംവിധായകനൊപ്പം പൃഥ്വിരാജ്; ഒപ്പം ജിത്തു മാധവനും?

മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…

2 days ago

അന്ന് ബ്ലോക്ക്ബസ്റ്റർ അണ്ണൻ തമ്പി, ഇന്ന് സൂപ്പർ ഹിറ്റ് എക്സ്ട്രാ ഡീസന്റ്; ക്രെഡിറ്റ് സംവിധായകന് നൽകി സുരാജ് വെഞ്ഞാറമൂട്

സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…

2 days ago

ഹെലികോപ്റ്ററിൽ ഒരേ ദിവസം മൂന്നിടങ്ങളിൽ പറന്നിറങ്ങി ടോവിനോയും കൂട്ടരും; ഗംഭീര പ്രൊമോഷനുമായി ‘ഐഡന്റിറ്റി’.

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ…

2 days ago

This website uses cookies.