ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ഏറെ വ്യത്യസ്തമായ രീതിയിലായിരുന്നു കാർബണിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. ഫഹദ് തന്നെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. മറ്റ് കഥാപാത്രങ്ങളുടെ മുഖത്തിന്റെ പകുതിയോടൊപ്പം ഫഹദിന്റെ വ്യത്യസ്ത ഭാവങ്ങൾ അവതരിപ്പിച്ചായിരുന്നു പോസ്റ്റർ അണിയിച്ചിരുക്കിയത്. പോസ്റ്റർ പോലെതന്നെ ചിത്രവും വ്യത്യസ്തമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഫഹദ് എന്ന നടന്റെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ‘കാർബണി’ലേതെന്നാണ് സൂചന.
ഒരു ഗ്രാമീണ യുവാവായാണ് ഫഹദ് എത്തുന്നത്. മംമ്ത മോഹൻദാസാണ് നായിക. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാര്‍ബൺ’. വേണുവിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഒരു കൊമേർഷ്യൽ എന്റർടെയ്‌നർ ആയിരിക്കും ‘കാർബണെ’ന്ന് നിർമ്മാതാവ് സിബി തോട്ടുപുറം മുൻപ് വ്യക്തമാക്കിയിരുന്നു.
ദിലീഷ് പോത്തൻ, നെടുമുടിവേണു, സൗബിൻ ഷാഹിർ, വിജയരാഘവൻ, മണികണ്ഠൻ ആചാരി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംഗീതം വിശാൽ ഭരദ്വാജാണ് നിർവഹിച്ചിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ വിശാല്‍ 19 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.