കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ശിക്കാരി ശംഭു. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു. അൽഫോൻസയും ശിവദയുമാണ് നായികമാർ. ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ശിവദ എത്തുന്നത്. ശിവദ അഭിനയിച്ച ഭാഗങ്ങളുടെ ഡബ്ബിങ് താരം ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു. സു..സു സുധീ വാത്മീകത്തിലെ കല്യാണിക്ക് ശേഷം തനിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് ശിക്കാരി ശംഭുവിലേതെന്ന് ശിവദ മുൻപ് വ്യക്തമാക്കിയിരുന്നു.
ശിവദ ആദ്യമായാണ് കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്നത്. ടിവി ചാനലിൽ പ്രോഗ്രാം ആങ്കറിങ്ങായിരുന്നു ശിവദ ആദ്യം ചെയ്‌തിരുന്നത്. സാക്ഷാൽ കുഞ്ചാക്കോ ബോബനുമായിട്ടായിരുന്നു തന്റെ ആദ്യ ലൈവ് ചാറ്റിംഗ് എന്നും എന്നാൽ ആദ്യത്തെ ഗസ്റ്റിന്റെ നായികയാകാനുള്ള ഭാഗ്യം ഇപ്പോഴാണ് ലഭിച്ചതെന്നും ശിവദ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഓര്‍ഡിനറി, ത്രീ ഡോട്ട്‌സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു എന്റര്‍ടെയിനറാണ് ‘ശിക്കാരി ശംഭു’. പുലിവേട്ടക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന രണ്ട് യുവാക്കൾ ഒരു ഗ്രാമത്തിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹരീഷ് കണാകരന്‍ , ധര്‍മജന്‍ ബോള്‍ഗാട്ടി, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഷാദ് കോയയുടേതാണ് തിരക്കഥ. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.