പല താരങ്ങളുടെയും ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും കഥകൾ നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് നടന്ന അമ്മ മഴവിൽ ഷോയിലെ സംഭവങ്ങളാണ് സംഭവത്തിന് ആധാരം. മലയാള സിനിമ താരസംഘടനയായ അമ്മ നടത്തിയ മെഗാഷോ അമ്മ മഴവില്ലിനിടെയാണ് ദുൽഖർ സൽമാന് പരിക്ക് പറ്റിയത്. മെഗാ ഷോയ്ക്ക് മുന്നോടിയായി നടന്ന പരിശീലനങ്ങൾ വളരെ വലിയ ചർച്ചയായി മാറിയിരുന്നു. പരിപാടിയിൽ മുഖ്യ ആകർഷണമായ ജീനി എന്നൊരു കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. കൂടാതെ നൃത്ത രംഗങ്ങളിലും ദുൽഖർ എത്തിയിരുന്നു. ഇതിന്റെ പ്രാക്ടീസിനിടെയാണ് ദുൽഖർ സൽമാന് പരിക്ക് പറ്റുന്നത്. കാലുകൾക്ക് പരിക്കുപറ്റിയ ദുൽഖറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഡോക്ടർ വിശ്രമം ആവശ്യപ്പെടുകയായിരുന്നു. പക്ഷെ പരിപാടിയുടെ വിജയത്തിനായി ദുൽഖർ സൽമാൻ അതൊന്നും ചെവികൊള്ളാതെ തന്നെ പരിപാടിയുടെ വിജയത്തിനായി എത്തിച്ചേർന്നു.
പരിപാടിയിൽ മോഹൻലാലിനൊപ്പം ഭൂതമായും ഒരേസമയം നൃത്തം ചെയ്തും സ്കിറ്റുകൾ അവതരിപ്പിച്ചു ദുൽക്കർ സൽമാൻ കയ്യടി നേടി. എന്നാൽ ഏറെ കഷ്ടപ്പാടുകൾ ഇതിനു പുറകിൽ ഉണ്ടായിരുന്നു. കാലുകൾക്ക് വേദനയുണ്ടായിരുന്ന ദുൽഖർ സൽമാൻ ഐസ് കെട്ടിവച്ചാണ് ജീനിയായി എത്തിയത്. പിന്നീട് ഗ്രീൻ റൂമിൽ തിരിച്ചെത്തി ഉടൻതന്നെ വേഷം മാറി മറ്റ് കഥാപാത്രമായും അദ്ദേഹം സ്റ്റേജിൽ അവതരിച്ചു. വേദന വളരെയധികം സഹിച്ചു പരിപാടിയുടെ വിജയത്തിനായി കഷ്ടപ്പാടുകൾ സഹിച്ച ദുൽഖർ സൽമാന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്തായാലും മറ്റു താരങ്ങൾക്കും ഈ സംഭവം വലിയ പ്രചോദനം ആയി മാറിയിരിക്കുകയാണ്.
ഫോട്ടോ കടപ്പാട് : വൈശാഖ് ഇടപ്പാൾ
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.