തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ആറ്റ്ലി തന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ റിലീസ് കാത്തിരിക്കുകയാണ്. ഈ വരുന്ന ഒക്ടോബർ 25 നു ദീപാവലി റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിൽ ദളപതി വിജയ് ആണ് നായക വേഷത്തിൽ എത്തുന്നത്. ഇതിനോടകം വലിയ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞ ഈ ചിത്രത്തിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, ജാക്കി ഷെറോഫ് തുടങ്ങി വലിയ താര നിര ആണ് എത്തുന്നത്. വിജയ്‌യെ നായകനാക്കി തെരി, മെർസൽ തുടങ്ങിയ വമ്പൻ വിജയങ്ങൾ ഒരുക്കിയ ആറ്റ്ലി, രാജ റാണി എന്ന തന്റെ ആദ്യ ചിത്രവും സൂപ്പ് ഹിറ്റാക്കിയിരുന്നു.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആറ്റ്ലി അടുത്ത വർഷം തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുമെന്നാണ്. ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ ആയിരിക്കും ഈ ചിത്രത്തിലെ നായകൻ എന്നറിയുന്നു. കുറച്ചു നാൾ മുൻപ് ഷാരൂഖ് ഖാനും ആറ്റ്ലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല, ബിഗിൽ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് ഷാരൂഖ് ഖാൻ നടത്തിയ പ്രശംസയും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ആറ്റ്ലി ഒരുക്കാൻ പോകുന്ന ഷാരൂഖ് ഖാൻ ചിത്രം ആറ്റ്ലിയുടെ വിജയ് ചിത്രമായ മെർസലിന്റെ ഹിന്ദി റീമേക് ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഈ ചിത്രം ഒരു പുതിയ പ്രമേയം ആയിരിക്കും പറയുക എന്നും ചില കോണുകളിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നു.
ഏതായാലും അധികം വൈകാതെ തന്നെ ആറ്റ്ലി- ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. മെർസൽ റീമേക് ആണ് ഈ ചിത്രം എങ്കിൽ മൂന്നു വേഷത്തിൽ ആവും ഷാരൂഖ് ഖാൻ ഇതിൽ പ്രത്യക്ഷപ്പെടുക. തുടർച്ചയായ പരാജയങ്ങൾക്കു ശേഷം കുറച്ചു നാളായി പുതിയ ചിത്രങ്ങൾ ഏറ്റെടുക്കാതെ മികച്ച തിരക്കഥകൾക്കു വേണ്ടിയുള്ള അന്വേഷണത്തിൽ ആണ് ഷാരൂഖ്. ഷാരൂഖ് ഖാന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ റെഡ് ചില്ലീസ് ആയിരിക്കും ആറ്റ്ലി- ഷാരൂഖ് ഖാൻ ചിത്രം നിർമ്മിക്കുക എന്നും സൂചനകൾ ഉണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.