ദളപതി വിജയ്‌യെ നായകനാക്കി ഹാട്രിക്ക് വിജയം നേടിയിരിക്കുകയാണ് ആറ്റ്ലി എന്ന സംവിധായകൻ. വിജയ്‌യെ നായകനാക്കി തെരി, മെർസൽ എന്നീ ചിത്രങ്ങൾ ഒരുക്കിയ ആറ്റ്ലിയുടെ പുതിയ വിജയ് ചിത്രമായ ബിഗിലും വമ്പൻ ഹിറ്റായി മാറുകയാണ്. അച്ഛനും മകനും ആയി ഇരട്ട വേഷത്തിൽ ആണ് വിജയ് ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടിയെടുക്കുന്നത് വിജയ് ചെയ്ത അച്ഛൻ കഥാപാത്രം ആയ രായപ്പൻ ആണ്. ചിത്രത്തിൽ കുറച്ചു നേരം കൂടി ആ കഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്നാണ് ബിഗിൽ കണ്ടവർ പറയുന്നത്. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചു ഒരു സിനിമ എടുക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ആറ്റ്ലി നൽകിയ ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.
ഈ കഥാപാത്രത്തെ ലീഡ് ആക്കി ഒരു സിനിമ ചെയ്യും എന്ന് തന്നെയാണ് ആറ്റ്ലി പറയുന്നത്. ആരാധകർക്ക് ഏറെ ആവേശം നൽകുന്ന മറുപടിയാണ് ആറ്റ്ലി നൽകിയിരിക്കുന്നത്. ട്വിറ്ററിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ഉത്തരം ആയാണ് ആറ്റ്ലി ഇത് പറഞ്ഞത്. വിജയ് എന്ന നടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ രായപ്പൻ ആയി അദ്ദേഹം നടത്തിയത്, വോയിസ് മോഡുലേഷൻ കൊണ്ടും ശരീര ഭാഷകൊണ്ടുമെല്ലാം രായപ്പൻ ആയി വിജയ് കയ്യടി നേടി. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഈ കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ പെർഫോമൻസ് ആണെന്ന് പറയാം. ഏതായാലും ആറ്റ്ലി- വിജയ് കൂട്ടുക്കെട്ടു ഈ കഥാപാത്രത്തെ വെച്ചൊരുക്കുന്ന സിനിമയുമായി വീണ്ടും എത്തുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരിപ്പോൾ.
മൈക്കൽ എന്നാണ് വിജയ് ഈ ചിത്രത്തിൽ അവതരിപ്പിച്ച മകൻ കഥാപാത്രത്തിന്റെ പേര്. ഒരു ഫുട്ബോൾ കളിക്കാരൻ ആയും ഫുട്ബോൾ കോച് ആയും അദ്ദേഹം ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ച് ആയാണ് അദ്ദേഹം എത്തുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര ഒരു ഫിസിയോ തെറാപ്പിസ്റ് ആയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.