ആറ്റ്ലി സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ. ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം 300 കോടി ക്ലബിലും ഇടം പിടിച്ചു തമിഴിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി കഴിഞ്ഞു. ആറ്റ്ലി സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ഹിറ്റാണ് എന്ന് മാത്രമല്ല അതിൽ മൂന്നെണ്ണത്തിലും നായകൻ വിജയ് ആണ്. തെരി, മെർസൽ ഇപ്പോൾ ബിഗിൽ എന്നിവയാണ് ആ ചിത്രങ്ങൾ. ആറ്റ്ലിയുടെ ആദ്യ ചിത്രമായ രാജ റാണിയിൽ നായികാ വേഷം ചെയ്ത നയൻതാര ആണ് ബിഗിൽ എന്ന ചിത്രത്തിലും നായികാ വേഷം ചെയ്തത്. ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര തന്റെ ഡാർലിംഗ് ആണെന്നാണ് ആറ്റ്ലി പറയുന്നത്.
നയൻതാര വളരെ സ്ട്രോങ്ങ് ആയ ഒരു സ്ത്രീ ആണെന്നാണ് ആറ്റ്ലി പറയുന്നത്. മനസ്സ് കൊണ്ട് ഇത്രയും സ്ട്രോങ്ങ് ആയ ഒരു സ്ത്രീയോടൊപ്പം താൻ ഇതുവരെ ജോലി ചെയ്തിട്ടില്ല എന്നും ആറ്റ്ലി പറയുന്നു. താൻ ബിഗിൽ എന്ന ചിത്രത്തിന്റെ കഥ നയൻതാരയോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ആറ്റ്ലി ഇതുവരെ ചെയ്ത ചിത്രങ്ങളിൽ തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട കഥ ഇതാണെന്നാണ്. മാത്രമല്ല, ദളപതി വിജയ്, ആറ്റ്ലി എന്നിവർ സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനവും പ്രാധാന്യവും മാത്രം മതി ഈ ചിത്രം സൂപ്പർ ഹിറ്റാവാൻ എന്നും നയൻതാര പറഞ്ഞതായി ആറ്റ്ലി പറഞ്ഞു. സ്ത്രീ ശാക്തീകരണം വിഷയമാക്കി എടുത്ത ഈ ചിത്രം ഒരു വനിതാ ഫുട്ബോൾ ടീമിന്റെയും അതിന്റെ കോച്ച് ആയി വരുന്ന വിജയ് കഥാപാത്രത്തിന്റെയും കഥ ആണ് പറയുന്നത്. ഒരു ഫിസിയോതെറാപിസ്റ് ആയാണ് നയൻ താര ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.