മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ, തന്റെ അഭിനയത്തികവു കൊണ്ടും, താരമൂല്യത്തിലും ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു ഇന്ത്യ മുഴുവനും ഇന്ത്യക്ക് പുറത്തും അറിയപ്പെടുന്ന കലാകാരനാണ്. ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ മുതൽ, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരമായ രജനികാന്ത് വരെ പരസ്യമായി തുറന്ന് പറയുന്നത് ഭാരതം കണ്ട ഏറ്റവും മികച്ച സ്വാഭാവിക നടനാണ് മോഹൻലാൽ എന്നാണ്. ഒരുപക്ഷേ കേരളത്തിന് പുറത്തുള്ള മറ്റു സിനിമാ ഇന്ഡസ്ട്രികളിൽ ജോലി ചെയ്യുന്ന നടീനടൻമാരും സാങ്കേതിക പ്രവർത്തകരും ഇത്രയധികം ആരാധിക്കുന്ന മറ്റൊരു മലയാള സിനിമാ താരം വേറെ കാണില്ല. ഇപ്പോഴിതാ തനിക്കുണ്ടായ അത്തരത്തിലൊരു അനുഭവം പങ്കു വെക്കുകയാണ് മോഹൻലാലിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ മുകേഷ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ-മുകേഷ് ടീം.
കാക്കക്കുയിൽ എന്ന പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കാൻ താനും മോഹൻലാലും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള അനുഭവമാണ് മുകേഷ് പങ്ക് വെക്കുന്നത്. അന്ന് ഷൂട്ടിങ്ങിന്റെ ഇടവേളയിൽ താനും മോഹൻലാലും കൂടി തൊട്ടടുത്ത സെറ്റിൽ ഷൂട്ട് ചെയ്യുന്ന ഒരു തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം കാണാൻ പോയെന്നും തെലുങ്കിലെ ഒരു സൂപ്പർ താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരുന്നു അവിടെ നടന്നിരുന്നത് എന്നും മുകേഷ് പറയുന്നു. അവിടെ പോയി സൗഹൃദം പങ്കിട്ടതിന് ശേഷം തിരിച്ചു പോരാൻ തുടങ്ങിയപ്പോൾ മോഹൻലാൽ പറഞ്ഞു, അവർ ഒരു ഷോട്ട് എടുക്കുന്നത് കണ്ടിട്ട് നമ്മുക്ക് പോകാമെന്ന്. എന്നാൽ ഒരുപാട് സമയം കാത്തു നിന്നിട്ടും അവർ ഷോട്ടെടുക്കുന്നില്ല. അപ്പോൾ ആ സെറ്റിലെ പ്രൊഡക്ഷൻ മാനേജർ വന്നു മുകേഷിനോട് പറഞ്ഞത്, ദയവായി താങ്കൾ മോഹൻലാലിനെ വിളിച്ചു കൊണ്ട് ഇവിടെ നിന്നു പോകണമെന്നും, മോഹൻലാലിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ആ തെലുങ്ക് സൂപ്പർ താരത്തിന് നാണമാണ് എന്നുമാണ്. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ഒരു സുഹൃത്ത് എന്ന നിലയിലും മോഹൻലാലിനെ കുറിച്ചോർത്തു താൻ അഭിമാനം കൊണ്ട നിമിഷമായിരുന്നു അതെന്നും മുകേഷ് ഓർത്തെടുക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.