[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യം വിളിച്ചത് പൃഥ്വിരാജ്, പിന്നീട് മൂന്നരമാസക്കാലം ഉറക്കമില്ലാത്ത രാത്രികള്‍: സുരേഷ് ഗോപി

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി, ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസം സുരേഷ് ഗോപിയുടെ ജന്മദിനം വരെ വലിയ രീതിയിലാണ് ആരാധകരും സിനിമാ പ്രേമികളും ആഘോഷിച്ചത്. അന്ന് തന്നെ രണ്ട് പുതിയ സുരേഷ് ഗോപി ചിത്രങ്ങളുടെ ടീസർ, മോഷൻ പോസ്റ്റർ എന്നിവയും പ്രേക്ഷകരുടെ മുന്നിലെത്തി. എന്നാൽ രാജ്യസഭാ എം പി കൂടിയായ സുരേഷ് ഗോപി പറയുന്നത്, കോവിഡ് വ്യാപനത്തിന്റെ ഫലമായി ഒട്ടേറെപ്പേരുടെ സഹയാഭ്യര്ഥന വിവിധ രാജ്യങ്ങളിൽ നിന്ന് വരാൻ തുടങ്ങിയതോടെ, ഉറക്കം പോലും കുറഞ്ഞെന്നും അതുകൊണ്ട് ഇത്തവണ പിറന്നാൾ പോലും ആഘോഷിക്കാൻ പറ്റിയില്ല എന്നുമാണ്.

ഏഷ്യാനെറ്റ് ന്യൂസിലെ നമസ്‌തേ കേരളം പരിപാടിയില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി ഇത് പറഞ്ഞത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വലിയ വിഭാഗം ആളുകള്‍, അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയാലും അല്ലാത്തവരായാലും മന്ത്രിമാരായാലും ഒക്കെ നോര്‍ക്ക, കൊവിഡ് വാര്‍ റും വഴി പലവിധ ആവശ്യങ്ങളുമായി വിളിച്ചിരുന്നു എന്നും ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജ് ആണ് തന്നെ ആദ്യം വിളിച്ചത് എന്നും സുരേഷ് ഗോപി പറയുന്നു. അതിനു ശേഷം മൂന്നരമാസമായി ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും കഴിഞ്ഞ ദിവസവും ഫിലിപ്പീന്‍സില്‍ നിന്നും വരാനുളള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് കോളുകള്‍ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകള്‍ വരുന്നത് എന്നും, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് പല സമയത്താണ് കോളുകള്‍ വരുന്നത് എന്നും സുരേഷ് ഗോപി വിശദീകരിക്കുന്നു. അത്തരം കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ തന്റെ മാനസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തെന്നും അതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാള്‍ ദിവസം തനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല എന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം വൈകുന്നേരം ഒരു കേക്ക് മുറിക്കൽ മാത്രമാണ് ഉണ്ടായതെന്നും സുരേഷ് ഗോപി പറയുന്നു. ആഘോഷത്തിനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാവാത്തത് കൊണ്ടാണ് അന്ന് ചാനലുകളിൽ വരാതിരുന്നത് എന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.