മലയാളത്തിൻറെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ചു 2001 ഇൽ റിലീസ് ചെയ്ത ചിത്രമാണ് ദുബായ്. ജോഷി സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം വമ്പൻ പരാജയവും ആയിരുന്നു. മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപക്ഷേ ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു ചിത്രമായിരിക്കും ദുബായ് എങ്കിലും, ഇപ്പോൾ അതിലെ ഒരു രംഗത്തെ കുറിച്ചു പ്രശസ്ത ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയും ബ്ലോഗറുമൊക്കെയായ അശ്വതി ശ്രീകാന്ത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ നായികാ കഥാപാത്രത്തെ മമ്മൂട്ടിയുടെ നായക കഥാപാത്രം പ്രൊപോസ് ചെയ്യുന്നതാണ് ആ രംഗം. അതിൽ മമ്മൂട്ടി പറയുന്ന ഡയലോഗ് ഇന്നത്തെ കാലത്താണെങ്കിൽ മമ്മൂട്ടി പറയില്ല എന്നാണ് അശ്വതി പറയുന്നത്.
അശ്വതി കുറിച്ച വാക്കുകൾ ഇങ്ങനെ, ഞാൻ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേൽ തന്നെ ആ കാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോൾ ഇത് കാണുന്ന എല്ലാവർക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കിൽ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാൻ ഒരു സ്ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഇത് പറയാൻ തയാറാകുമെന്നും തോന്നുന്നില്ല. അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാൻ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്. നമ്മൾ മാറുന്നുണ്ട്. ഇനിയും മാറും. സ്ത്രീ വിരുദ്ധത നിറഞ്ഞു നിൽക്കുന്ന അത്തരം ഒരു ഡയലോഗ് ഇന്ന് സൂപ്പർ താരങ്ങൾ പോലും പറയാൻ തയ്യാറാകുന്നില്ല എന്നത് സിനിമയിലും സമൂഹത്തിലും വന്ന മാറ്റത്തിന്റെ സൂചന തന്നെയാണ് എന്നു അശ്വതി തന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു. നായികാ കഥാപാത്രത്തോട് തന്റെ അടുക്കളക്കാരിയായി, അടിച്ചു തളിക്കാരിയായി കൂടെ പോരണം എന്നാണ് നായക കഥാപാത്രം ആ രംഗത്തു ആവശ്യപ്പെടുന്നത്.
https://www.facebook.com/AswathyOfficial/posts/10225295163274025
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.