[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അസ്‌കർ അലിയുടെ രണ്ടാമത്തെ ചിത്രമായ ചെമ്പരത്തി പൂവ് ഈ മാസം എത്തുന്നു..!

യുവ താരം ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയെ നായകനാക്കി നവാഗതനായ അരുണ്‍വൈഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചെമ്പരത്തി പൂവ് എന്ന ചിത്രം ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും എന്ന് റിപ്പോർട്ടുകൾ വരുന്നു. നവംബര് 24 നു ആയിരിക്കും ഈ ചിത്രം തീയേറ്ററുകളിൽ എത്തുക എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദിതി രവി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വര്‍ഗ്ഗീസും, ആനന്ദം, ചങ്ക്‌സ് എന്നീ ചിത്രങ്ങളിലൂടെ പോപ്പുലർ ആയ വിശാഖ് നായരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലമാര എന്ന ചിത്രത്തിലൂടെയാണ് അദിതി രവി അരങ്ങേറിയത്. പ്രണവ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ആദിയിലും അദിതി ആണ് നായിക.

ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് അസ്‌കർ അലി അരങ്ങേറിയത്. ഈ വർഷം ഓഗസ്റ്റിൽ ആണ് ലാൽ രചിച്ചു ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളിൽ എത്തിയത്. ലിജോ മോൾ ജോസ് ആയിരുന്നു ഈ ചിത്രത്തിൽ അസ്‌കർ അലിയുടെ നായിക. ഡ്രീംസ് സ്ക്രീൻസിന്റെ ബാനറില്‍ ഭുവനേന്ദ്രന്‍ ,സഖറിയ എന്നിവർ ചേർന്നാണ് ചെമ്പരത്തി പൂവ് എന്ന ചിത്രം നിര്‍മ്മിചിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു ഈ പ്രണയ ചിത്രത്തിൽ 7 ഗാനങ്ങളുണ്ട്. നവാഗതനായ ജിനിൽ ജോസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് എ.ആര്‍. രാകേഷും റിത്വിക്കുമാണ്. സന്തോഷ് അനിമ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്.

വിജിലേഷ്, സുധീര്‍ കരമന, ദിനേശ്‌ നായര്‍, സുനില്‍ സുഖത, കോട്ടയം പ്രദീപ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് മോഹൻലാലിൻറെ മാക്സ്‌ലാബ് ആണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

20 hours ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

2 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.