ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ താരമാണ് അസ്‌കർ അലി. തന്റെ നാലാമത്തെ ചിത്രമായ ജീം ബൂം ബാ അടുത്തിടെയാണ് പ്രദർശനത്തിനെത്തിയത്. തന്റെ ആദ്യ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ പാളിച്ച സംഭവിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അസ്‌കർ അലി വന്നിരിക്കുകയാണ്. സംവിധായകർ കഥ പറഞ്ഞപ്പോൾ ഏറെ രസകരമായി തോന്നിയെന്നും എന്നാൽ സിനിമയായി ചിത്രീകരിച്ച ശേഷം താൻ പ്രതീക്ഷിച്ച നിലവാരം കാണാൻ സാധിച്ചില്ല എന്ന് ഒരു അഭിമുഖത്തിൽ താരം പറയുകയുണ്ടായി. ഇതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലയെന്നും താരം കൂട്ടിച്ചേർത്തു. മൂന്ന് ചിത്രങ്ങൾ അഭിനയിച്ച തനിക്ക് കാമുകി എന്ന ചിത്രം മാത്രമാണ് തൃപ്തിപ്പെടുത്തിയതെന്നും താരം പറയുകയുണ്ടായി.
ഹണീ ബീ 2.5, ചെമ്പരത്തിപ്പൂ എന്നീ ചിത്രങ്ങളെ അപേക്ഷിച്ചു കാമുകിയായിരിക്കും പ്രേക്ഷകർ കൂടുതലും തീയറ്ററുകളിൽ കണ്ട ചിത്രം എന്ന് അസ്‌കർ വ്യക്തമാക്കി. മുൻപ് സംഭവിച്ച പാളിച്ചകൾ ഇനി ആവർത്തിക്കാതെ നല്ലൊരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഒരു വർഷത്തോളം കാത്തിരുന്നതെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. ഇനിയും പ്രേക്ഷകരെ ചൊറിയാൻ പോകരുതെന്ന വ്യക്തമായ ധാരണ തനിക്ക് ഉണ്ടെന്നും ജീം ബൂം ബാ എന്ന സിനിമ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു. സംവിധായകൻ രാഹുൽ രാമചന്ദ്രനിൽ നിന്ന് ചോദിച്ചു വാങ്ങിച്ച കഥാപാത്രമാണ് ജീം ബൂം ബയിൽ താൻ അവതരിപ്പിച്ചെതെന്ന് അസ്‌കർ വ്യക്തമാക്കി. മലയാളത്തിൽ അധികമാരും പരീക്ഷിക്കാത്ത ഒരു ജോണർ ആണെന്നും ചിത്രത്തിൽ തനിക്ക് ഏറെ ആത്‍മവിശ്വസം ഉണ്ടെന്നാണ് താരം പറഞ്ഞത്. അഞ്ചു കുര്യനാണ് ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജീം ബൂം ബാ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.