ആസിഫ് അലിയെ നായകനാക്കി ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വമ്പൻ കയ്യടി സ്വന്തമാക്കിയ ഈ ചിത്രം, പതിഞ്ഞ തുടക്കത്തിന് ശേഷം ബോക്സ് ഓഫീസിലും കത്തി കയറുകയാണ്. ആദ്യ ദിനം കേരളത്തിൽ നിന്ന് 47 ലക്ഷം ഗ്രോസ് നേടിയ ചിത്രം ആഗോള ഗ്രോസ് ആയി നേടിയത് 76 ലക്ഷമാണ്.
രണ്ടാം ദിനം കേരളാ ഗ്രോസ് 65 ലക്ഷവും ആഗോള ഗ്രോസ് 1 കോടി 65 ലക്ഷവുമായി ഉയർന്നു. മൂന്നാം ദിനമായിരുന്ന ശനിയാഴ്ച ഈ ചിത്രം 3 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനത്തിലേക്കാളും 82 % വളർച്ചയാണ് മൂന്നാം ദിനത്തിൽ ഈ ചിത്രത്തിന് ബോക്സ് ഓഫീസ് കളക്ഷനിൽ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ സിംഗിൾ ഡേ ഗ്രോസ് ഞായറാഴ്ച വരുമെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. ആദ്യ മൂന്ന് ദിനം കൊണ്ട് ഏകദേശം അഞ്ചര കോടിയോളം ആഗോള ഗ്രോസ് നേടിയ ചിത്രം, ആദ്യ വീക്കെൻഡ് കഴിയുമ്പോൾ 9 കോടിയോ അതിനു മുകളിലോ ആഗോള ഗ്രോസ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
ക്ലാസിക് എന്ന വിശേഷണമാണ് ഈ ചിത്രത്തിന് പ്രേക്ഷകർ നൽകുന്നത്. ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.