Kakshi Amminippilla Asif Ali Movie Title Poster
യുവ താരം ആസിഫ് അലി ഒരു താരമെന്നതിലുപരി ഒരു നടനെന്ന നിലയിൽ വ്യത്യസ്ത ചിത്രങ്ങൾ ചെയ്യാൻ താല്പര്യം കാണിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും എടുത്തു പരിശോധിച്ചാൽ നമ്മുക്ക് ആ കാര്യം മനസ്സിലാക്കാൻ സാധിക്കും. ഈ അടുത്ത് തന്നെ റിലീസ് ചെയ്ത രണ്ടു ആസിഫ് അലി ചിത്രങ്ങളും അത്തരത്തിൽ ഉള്ളവ ആയിരുന്നു. മൃദുൽ നായർ ഒരുക്കിയ ബി ടെക്കും, രോഹിത് വി എസ് ഒരുക്കിയ ഇബിലീസും ആയിരുന്നു അത്. പുതുമുഖ സംവിധായകർക്കൊപ്പം ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മലയാളത്തിലെ യുവ താരവും ആസിഫ് അലി ആണെന്ന് പറയാം നമ്മുക്ക്. ഇപ്പോഴിതാ ഒരു പുതുമുഖ സംവിധായകൻ കൂടി ആസിഫ് അലി നായകനായ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്താൻ പോവുകയാണ്. കക്ഷി അമ്മിണിപ്പിള്ള എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
നവാഗതനായ ദിൽജിത് അയ്യത്താൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചത് നവാഗതനായ സനിലേഷ് ശിവൻ ആണ്. സറാ ഫിലിമ്സിന്റെ ബാനറിൽ റിജു രാജൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു വക്കീൽ ആയാണ് ആസിഫ് അലി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. ഇപ്പോൾ ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം പൂർത്തിയാക്കിയിരിക്കുകയാണ് ആസിഫ് അലി. ജിസ് ജോയിയോടൊപ്പം ആസിഫ് അലി ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഈ വർഷം ക്രിസ്മസ് റിലീസ് ആയി വിജയ് സൂപ്പറും പൗർണ്ണമിയും എത്തുമെന്നാണ് പ്രതീക്ഷ. സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.