മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ സിബി മലയിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ കൊത്ത് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു സിബി മലയിൽ ഒരു ചിത്രവുമായി വരുന്നത്. അത്കൊണ്ട് തന്നെ വലിയ ഒരു തിരിച്ചു വരവിനു കൂടിയൊരുങ്ങിയാണ് കൊത്തുമായി അദ്ദേഹമെത്തുന്നത്. ആസിഫ് ആലിയ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഹേമന്ത് കുമാറാണ്. വടക്കൻ കേരളത്തിന്റെ രാഷ്ട്രീയ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയത്. ആക്ഷനും പകയും പ്രതികാരവും രാഷ്ട്രീയവും ചോരക്കളിയും നിറഞ്ഞ ഒരു പക്കാ പൊളിറ്റിക്കൽ ഡ്രാമ ത്രില്ലറാണ് കൊത്ത് എന്ന ഫീലാണ് സൂപ്പർ ഹിറ്റായി മാറിയ ഇതിന്റെ ട്രൈലെർ പ്രേക്ഷകർക്ക് പകർന്നു കൊടുത്തത്.
കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ചിത്രങ്ങളാണ് ഇവർ മുൻപ് നിർമ്മിച്ചത്. ആസിഫ് അലിക്കൊപ്പം റോഷൻ മാത്യു, രഞ്ജിത്, സുദേവ് നായർ, വിജിലേഷ്, ശ്രീലക്ഷ്മി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് രവീന്ദ്രന്‍ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് റതിന്‍ രാധാകൃഷ്‍ണന്‍, ഇതിനു വേണ്ടി ഗാനങ്ങളൊരുക്കിയത് കൈലാസ് മേനോൻ, പശ്‌ചാത്തല സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നീ സാങ്കേതിക പ്രവർത്തകരാണ്. ഹേമന്ത് കുമാർ ഒരുക്കിയ കുരുത്തി എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.