മലയാളത്തിന്റെ യുവ താരം ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് അടവ്. രതീഷ് കെ രാജൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തുകഴിഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആസിഫ് അലി തന്നെയാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. ഡോക്ടർ പോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുഹമ്മദ് നിഷാദ് ആണ്. അൻസാർ ഷാ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസും ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ പ്രശസ്ത രചയിതാവായ ഷാഹി കബീറുമാണ്. മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പി ആർ ഓ ശബരി ആണ്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ആസിഫ് അലി.
ജീത്തു ജോസഫ് ഒരുക്കുന്ന കൂമൻ എന്ന ത്രില്ലർ ആണ് ആസിഫ് അലി ഇപ്പോൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ചിത്രം. സിബി മലയിൽ ഒരുക്കിയ കൊത്ത് ആണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ആസിഫ് അലി ചിത്രം. അത്‌പോലെ തന്നെ രാജീവ് രവി ഒരുക്കിയ കുറ്റവും ശിക്ഷയും ജിസ് ജോയ് ഒരുക്കിയ ഇന്നലെ വരെ, എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യർ എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന മറ്റു ആസിഫ് അലി ചിത്രങ്ങൾ. സേതു ഒരുക്കുന്ന മഹേഷും മാരുതിയും വേണു ഒരുക്കാൻ പോകുന്ന പോകുന്ന കാപ്പ, എം ടിയുടെ നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രങ്ങളിൽ ഒന്നായ വിൽപ്പന, നിഷാന്ത് സട്ടു ഒരുക്കാൻ പോകുന്ന എ രഞ്ജിത്ത് സിനിമാ, അജയ് വാസുദേവ് ഒരുക്കാൻ പോകുന്ന നാലാം തൂണ്, മൃദുൽ നായർ ഒരുക്കാൻ പോകുന്ന തട്ടും വെള്ളാട്ടം എന്നിവയാണ് ആസിഫ് അലിയുടേതായി ഇനി വരാനുള്ള ചിത്രങ്ങൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.