ഷാഫിയുടെ റിലീസിമായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ചിൽഡ്രൻസ് പാർക്ക്. വിഷ്ണു ഉണ്ണികൃഷ്ണൻ, ദ്രുവൻ, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി വേഷമിടുന്നത്. ഗായത്രി സുരേഷ്, മാനസ, സൗമ്യ മേനോൻ എന്നിവരാണ് നായിക വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ട്രെയ്‌ലർ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ആദ്യം അണിയറ പ്രവർത്തകർ പുറത്തിറക്കിയ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ചിൽഡ്രൻസ് പാർക്കിലെ രണ്ടാമത്തെ ഗാനം ഇന്ന് വൈകീട്ട് 4 മണിക്ക് റിലീസിനായി ഒരുങ്ങുകയാണ്.
മലയാളികളുടെ പ്രിയ യുവനടൻ ആസിഫ് അലിയാണ് ഗാനം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുന്നത്. അരുൺ രാജാണ് ചിൽഡ്രൻസ് പാർക്കിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. റിലീസിനായി ഒരുങ്ങുന്ന രണ്ടാമത്തെ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആദ്യ ഗാനം പോലെതന്നെ രണ്ടാം ഗാനം പ്രേക്ഷകർ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ചിൽഡ്രൻസ് പാർക്കിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് ഷാഫിയാണ്. ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഈദ് റിലീസായി ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.