മലയാള സിനിമയിൽ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ യുവാക്കളും കുടുംബ പ്രേക്ഷകരും ഏറെ ഇഷ്ടപ്പെടുന്ന യുവതാരമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തിൽ തന്നെ വളരെ ചലഞ്ചിങ്ങായ കഥാപാത്രത്തെ ഏറ്റടുത്ത് കഴിവ് തെളിയിച്ച നടൻ കൂടിയാണ് ആസിഫ് ആലി. ഹണി ബീ, സൺഡേ ഹോളിഡേ, നിർണായകം, അനുരാഗ കരിക്കിൻ വെള്ളം, ഉയരെ, തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. ആസിഫ് അലിയുടെ അവസാനമായി പുറത്തിറങ്ങിയ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രവും വലിയ വിജയം കരസ്ഥമാക്കി. ബിഹൈൻഡ് വുഡ്‌സ് ഐസിന്റെ അഭിമുഖത്തിൽ ആസിഫ് അലി സിനിമലേക്ക് എത്തിയ സാഹചര്യത്തെ കുറിച്ചു തുറന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള സിനിമയിലേക്ക് കടന്നുവന്നതും ആ കാലത്ത് പുതുമുഖം എന്ന നിലയിൽ ഋതുവിൽ സ്വവർഗ്ഗാനുരാഗിയായി അഭിനയച്ചത് ഒരു ബോൾഡ് സ്റ്റെപ്പ് ആയിരുന്നില്ലേ എന്ന് അവതാരിക ചോദിക്കുകയുണ്ടായി. ആ സിനിമയിൽ റിമയുടെ കഥാപാത്രം ചെയ്യാൻ വിളിച്ചാലും ഞാൻ ചെയ്യുമായിരുന്നു എന്ന് ഒട്ടും തന്നെ ആലോചിക്കാതെ ആസിഫ് അലി മറുപടി നൽകുകയായിരുന്നു. സിനിമയെ അത്രേയധികം ആഗ്രഹിച്ചു ഇരിക്കുന്ന സമയം ആയിരുന്നു എന്നും സിനിമയ്ക്ക് വേണ്ടി അത്രേം പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ആസിഫ് അലി വ്യക്തമാക്കി. ഒഡീഷനിലൂടെ ഒരു പുതുമുഖ താരമായി ശ്യാമപ്രസാദിന്റെ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ സാധിച്ചതും അതിനെക്കളുപരി ഒരു സിനിമ ചെയ്യാൻ പറ്റി എന്നത് ഏറെ ഭാഗ്യമായിട്ടാണ് കരുതെന്ന് ആസിഫ് അലി തുറന്ന് പറയുകയായിരുന്നു.
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലക്കു ഗംഭീര പ്രേക്ഷക പ്രതികരണം. പ്രശസ്ത സംവിധായകനായ…
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
This website uses cookies.