മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. ഈ വർഷം തന്നെ ഇതിനോടകം ഏഴു ചിത്രങ്ങൾ ആസിഫ് അഭിനയിച്ചു തീയേറ്ററുകളിൽ എത്തി കഴിഞ്ഞു. ഹണി ബീ 2 , ടേക്ക് ഓഫ്, അഡ്‌വെന്റർസ് ഓഫ് ഓമനക്കുട്ടൻ, അവരുടെ രാവുകൾ, സൺഡേ ഹോളിഡേ, തൃശ്ശിവപേരൂർ ക്ലിപ്തം, ഹണി ബീ 2 . 5 എന്നിവയാണ് അവ. ഇതിൽ ടേക്ക് ഓഫ്, ഹണി ബീ 2 .5 എന്നിവയിൽ ആസിഫ് അതിഥി വേഷമാണ് ചെയ്തത്.
ആസിഫ് നായകനാകുന്ന കാറ്റ് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആസിഫ് അലി നായകനാകുന്ന അടുത്ത ചിത്രമായ മന്ദാരത്തിന്റെ ചിത്രീകരണം ഡൽഹിയിൽ ആരംഭിച്ചു .
നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കഥാപാത്രത്തിന്റെ 25 വർഷത്തെ ജീവിതത്തിന്റെ കഥയാണ് പറയുന്നത്. ഈ ചിത്രത്തിൽ അഞ്ചു വ്യത്യസ്ത ഗെറ്റപ്പിൽ ആസിഫിനെ കാണാൻ കഴിയും. ഡൽഹി, ലേ, ലഡാക്ക് എന്നിവിടങ്ങളിൽ ആയാണ് ഈ ചിത്രത്തിന്റെ മർമ പ്രധാനമായ ഭാഗങ്ങൾ ചിത്രീകരിക്കുക.
എം സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരുപ്രണയ കഥയാണ് പറയുന്നത്. പ്രണയം ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിക്കുന്നു എന്നും ഒരാളുടെ ജീവിതത്തിൽ അവന്റെ മാതാപിതാക്കളും കൂട്ടുകാരുമെല്ലാം ഏതൊക്കെ രീതിയിൽ സ്വാധീനം ചെലുത്തും എന്നുമെല്ലാണ് ഈ ചിത്രം പറയുന്നത്. ഒരു പുതുമുഖമായിരിക്കും ഈ ചിത്രത്തിലെ നായിക.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.