[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിന് കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ്; ഡോക്ടറേറ്റ് ലഭിക്കുന്നത് രണ്ടാം തവണ..!

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച നടനായ, മലയാള സിനിമയുടെ പുണ്യമായ മോഹൻലാലിന് വിശേഷണങ്ങൾ ഏറെ ആണ്. ലെഫ്റ്റനന്റ് കേണൽ പദവി മുതൽ ബ്ലാക്കബെൽറ്റ് വരെ നേടിയിട്ടുള്ള അദ്ദേഹത്തിന് ആദ്യമായി ഡോക്ടറേറ്റ് നൽകി ആദരിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സംസ്‌കൃത യൂണിവേഴ്സിറ്റികളിൽ ഒന്നായ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റിയാണ്.

അന്തരിച്ചു പോയ നാടക- സംസ്‌കൃതാചാര്യനായ കാവാലം നാരായണ പണിക്കർ രചിച്ച കർണ്ണഭാരം എന്ന സംസ്‌കൃത നാടകത്തിൽ കർണ്ണൻ എന്ന കേന്ദ്ര കഥാപാത്രമായി ലൈവ് ആയി സംസ്‌കൃത ഭാഷയിൽ നാടകം അവതരിപ്പിച്ചതിനാണ് കാലടി സംസ്‌കൃത സർവകലാശാല മോഹൻലാലിന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്.

ഇപ്പോഴിതാ മോഹൻലാൽ എന്ന മഹാ നടന് ആദരവുമായി കാലിക്കറ്റ് സർവകലാശാലയും ഡോക്ടറേറ്റ് നൽകുന്നു. മോഹൻലാലിനൊപ്പം കായിക താരം പി ടി ഉഷ , ഷാർജ ഭരണാധികാരി ഡോക്ടർ ഷെയ്ഖ് ബിൻ അൽ ഖാസിമി എന്നിവർക്കും കാലിക്കറ്റ് സർവകലാശാല ഡോക്ടറേറ്റ് നൽകുന്നുണ്ട്.

ഈ വരുന്ന സെപ്റ്റംബർ 26 നു തേഞ്ഞിപ്പാലത്തുള്ള കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്തായിരിക്കും ഡോക്ടറേറ്റ് നൽകി ആദരിക്കുന്ന ചടങ്ങ് നടക്കുക. ഇതിനു തിരഞ്ഞെടുക്കപ്പെട്ട ഓരോ വ്യക്തികളും തങ്ങളുടെ മേഖലയിൽ നേടിയ നേട്ടങ്ങളും അവർ ആ മേഖലക്ക് നൽകിയ അല്ലെങ്കിൽ നൽകി കൊണ്ടിരിക്കുന്ന സംഭാവനകളും പരിഗണിച്ചാണ് ഈ ബഹുമതി നൽകി ആദരിക്കുന്നത്.

പ്രസിദ്ധ ക്രിക്കറ്റ് താരം സച്ചിൻ റ്റെൻഡുൽക്കറിനും ഡോക്ടറേറ്റ് നല്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചിരുന്നെങ്കിലും തിരക്കുകൾ മൂലം അദ്ധേഹത്തിനു അടുത്തെങ്ങും കേരളത്തിൽ എത്തിച്ചേരാൻ സാധിക്കില്ല എന്നത് കൊണ്ട് സച്ചിനെ ഒഴിവാക്കുകയായിരുന്നു

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.