ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി യുവ താരം ആസിഫ് അലി ഒരു ചിത്രം നിർമ്മിക്കുന്നു എന്നും ആ ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത മാസം അവസാനം ആണ് ഉണ്ടാവുക എന്നും മലയാളത്തിലെ ഒരു പ്രമുഖ സിനിമാ മാഗസിൻ റിപ്പോർട്ട് ചെയ്തു. ജോഷിയാണ് ആ ചിത്രം സംവിധാനം ചെയ്യുന്നത് എന്നും ആ മാഗസിൻ റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. ആ റിപ്പോർട്ട് വിശ്വസിച്ച ഓൺലുക്കേഴ്സ് മീഡിയ ഇന്ന് ആ വാർത്ത നൽകുകയും ചെയ്തു. എന്നാൽ ഓൺലുക്കേഴ്സ് മീഡിയ ഇട്ട വാർത്തക്ക് താഴെ ഈ വിവരം താൻ അറിഞ്ഞില്ല എന്നു ആസിഫ് അലി തന്നെ നേരിട്ടു കമെന്റ് ചെയ്യുകയാണ് ഉണ്ടായത്. ആസിഫ് അലി തന്നെ ഈ വാർത്ത നിഷേധിച്ചതോടെ, ഇത്തരമൊരു വാർത്ത നൽകേണ്ടി വന്നതിൽ ഓൺലുക്കേഴ്സ് ഖേദം പ്രകടിപ്പിക്കുന്നു.
ഓൺലുക്കേഴ്സ് മീഡിയ ഇട്ട ഈ തെറ്റായ വാർത്ത മൂലം ആസിഫ് അലിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നു. മാഗസിനിൽ വന്ന വാർത്ത സത്യമെന്നു വിശ്വസിച്ചത് കൊണ്ടുണ്ടായ തെറ്റായിരുന്നു അത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.