ആസിഫ് അലി- ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തു വന്ന ജിസ് ജോയ് ചിത്രം തലവൻ സൂപ്പർ ഹിറ്റിലേക്ക്. ഒട്ടും ഹൈപ്പില്ലാതെയാണ് തലവൻ പ്രേക്ഷകരുടെ മുന്നിലെത്തിയത്. എന്നാൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രത്തിന് ഓരോ ദിവസം കഴിയുംതോറും ബോക്സ് ഓഫീസ് കളക്ഷൻ കൂടി വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ നായകന്മാരായി എത്തിയ ആസിഫ് അലിക്കും ബിജു മേനോനും ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഒരു സൂപ്പർ ഹിറ്റ് ലഭിക്കുന്നത്. മാത്രമല്ല പ്രേക്ഷകരെ ഞെട്ടിച്ചത് സംവിധായകൻ ജിസ് ജോയ് കൂടിയാണ്. ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ചിത്രങ്ങളൊരുക്കി ശ്രദ്ധ നേടിയ ജിസ് ജോയ്, തലവനിലൂടെ ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് സമ്മാനിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രത്തിലൂടെ വമ്പൻ ട്രാക്ക് മാറ്റമാണ് ജിസ് ജോയ് നടത്തിയിരിക്കുന്നത്.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവൻ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് തുടങ്ങി ഒരു മികച്ച താരനിര അണിനിരന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്. ദീപക് ദേവ് സംഗീതമൊരുക്കിയ തലവന് ദൃശ്യങ്ങൾ സമ്മാനിച്ചത് ശരൺ വേലായുധൻ, എഡിറ്റ് ചെയ്തിരിക്കുന്നത് സൂരജ് ഇ എസ് എന്നിവരാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.