മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി എത്തുന്നത് യുവ താരങ്ങളായ ആസിഫ് അലിയും ടോവിനോ തോമസും. യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. പ്രശസ്ത നടി പാർവതി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നവാഗത സംവിധായകനായ മനു അശോകൻ ആണ്. അന്തരിച്ചു പോയ പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളയുടെ സംവിധാന സഹായി ആയിരുന്നു മനു. ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഈ ഈ ചിത്രത്തിലൂടെ പറയുന്നത്. പാർവതി പല്ലവി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിൽ ആയാണ് ചിത്രീകരിക്കുക.
മുകേഷ് മുരളീധരൻ കാമറ കൈകാര്യം ചെയുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. മഹേഷ് നാരായണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുക. ഒരു പുതിയ നിർമ്മാണ കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ വമ്പൻ പ്രൊഡക്ഷൻ ബാനർ ആയിരുന്ന ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമ പി വി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് രൂപം നൽകിയ എസ് ക്യുബ് ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. കല്പക ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. നവംബർ മാസം രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം അടുത്ത വർഷം സമ്മറിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. ബോളിവുഡിലും ഇതേ കഥാ പശ്ചാത്തലത്തിൽ ഒരു ചിത്രം ഒരുങ്ങാൻ പോകുന്നുണ്ട്. ദീപിക പദുകോൺ നായികാ വേഷത്തിൽ എത്തുന്ന ആ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് മേഘ്‌ന ഗുൽസാർ ആണ്. ആസിഡ് ആക്രമണത്തിന് ഇര ആയ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടി ആയാണ് ദീപിക ഈ ചിത്രത്തിൽ എത്തുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.