ഈ വർഷത്തെ ഏഷ്യാവിഷൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. ഈ കഴിഞ്ഞ 24 ആം തീയതി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പന്ത്രണ്ടാമത് ഏഷ്യാവിഷൻ ഫിലിം അവാർഡ് ചടങ്ങ് സംഘടിപ്പിച്ചത്. മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാനാണ് 2017 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിലെ കഥാപാത്രമാണ് ദുൽഖർ സൽമാന് ഈ അംഗീകാരം നേടിക്കൊടുത്തത്. ചിത്രത്തിൽ 20 മിനിറ്റോളം മാത്രം നീണ്ടുനിൽക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കിലും ദുൽഖറിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കൊച്ചിയിലെ മട്ടാഞ്ചേരിയിൽ താമസിക്കുന്ന ഇര്‍ഷാദ്, ഹസീബ് എന്നീ കുട്ടികളുടെ ജീവിതവും പറവയെ വളര്‍ത്തുന്ന അവരുടെ ജീവിതത്തെ ചുറ്റി പറ്റിയായിരുന്നു ചിത്രത്തിന്റെ കഥ. തന്റേത് വളരെ കുറച്ചു നേരം മാത്രമുള്ള കാമിയോ റോളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ദുൽഖർ ഈ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായത്.
ദുല്‍ഖര്‍ സല്‍മാന് പുറമെ സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ജാഫര്‍ ഇടുക്കി, ഗ്രിഗറി, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, ശ്രിന്റ, അമല്‍ ഷാ, ഗോവിന്ദ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
ഷാർജയിൽ വെച്ച് നടന്ന അവാർഡ് ചടങ്ങിൽ ഭാര്യ അമാലിനോടൊപ്പമാണ് ദുൽഖർ എത്തിയത്. വേദിയിൽ തന്റെ ഹിറ്റ് ചിത്രമായ ചാർലിയിലെ ‘സുന്ദരിപ്പെണ്ണേ’ എന്ന ഗാനം പാടി ആരാധകരെ കൈയിലെടുക്കാനും ദുൽഖർ മറന്നില്ല.
ഉദാഹരണം സുജാത എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു വാര്യരാണ് മികച്ച നടി. മലയാള സാഹിത്യത്തിന് ഏറെ സംഭാവനകൾ നൽകിയ എം.ടി വാസുദേവൻ നായരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. സഞ്ജയ് ദത്ത്, അഥിതി റാവു, മമത മോഹൻദാസ്, ദീപിക പദുക്കോൺ തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.