കുറച്ചു ദിവസം മുൻപാണ് പൃഥ്വിരാജ് നായകനായ വാരിയൻകുന്നനിൽ പിന്മാറുകയാണ് എന്ന് സംവിധായകൻ ആഷിക് അബു മാധ്യമങ്ങളെ അറിയിച്ചത്. സംവിധായകനൊപ്പം നായക നടനായ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. ഹർഷദ്, റമീസ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിക്കാനിരുന്നത് കോമ്പസ് മൂവീസ് ലിമിറ്റഡ്, ഒ പി എം സിനിമാസ് എന്നിവയുടെ ബാനറിൽ സിക്കന്തർ, മൊയ്‌ദീൻ എന്നിവർ ചേർന്നാണ്. എന്നാൽ ചിത്രത്തിന്റെ പ്രമേയത്തിന്റെ പേരിലും രചയിതാവിന്റെ രാഷ്ട്രീയത്തിന്റെ പേരിലും പ്രഖ്യാപിച്ച നിമിഷം മുതൽ വിവാദത്തിൽ ചാടിയ ഈ പ്രൊജക്റ്റ് പിന്നെ മുന്നോട്ടു നീങ്ങിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ, ഈ ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് സംവിധായകൻ ആഷിക് അബു. പിന്മാറാനുള്ള കാരണം തികച്ചും പ്രൊഫഷണൽ ആണെന്നും അതിൽ രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം പറയുന്നു.
നിർമ്മാതാക്കളുമായി ഉണ്ടായ പ്രൊഫഷണൽ പ്രശ്നങ്ങളാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതിനു കാരണം എന്നും സംഘപരിവാർ നടത്തിയ പ്രതിഷേധങ്ങളോ മറ്റുള്ള കാര്യങ്ങളോ ഇതുമായി ബന്ധമില്ലെന്നും ആഷിഖ് അബു റിപ്പോർട്ടർ ചാനലിനോട് വ്യക്തമാക്കി. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാസങ്ങളായി ചർച്ച ചെയ്യുകയായിരുന്നു എന്നും അല്ലാതെ ഇത് പെട്ടെന്ന് എടുത്ത ഒരു തീരുമാനം അല്ല എന്നും അദ്ദേഹം പറയുന്നു. ഏകദേശം എട്ട് വർഷങ്ങൾക്ക് മുൻപ് പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച ഈ ചിത്രം ആദ്യം ഒരുക്കാനിരുന്നത് അൻവർ റഷീദ് ആണെന്നും പിന്നീട് അൻവർ ഒഴിവായതിനു ശേഷമാണു തന്നിലേക്കും പൃഥ്വിരാജ് സുകുമാരനിലേക്കും ഈ ചിത്രം എത്തിയതെന്നും ആഷിക് അബു പറയുന്നു. പി ടി കുഞ്ഞു മുഹമ്മദ്, അലി അക്ബർ തുടങ്ങി ഒട്ടേറെ പേര് ഇതേ ചരിത്ര കഥയെ ആസ്പദമാക്കി ചിത്രങ്ങൾ പ്രഖ്യാപിച്ചിരുന്നു.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.