[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അനിമൽ ഫ്ലോ വർക്ക് ഔട്ട്; വൈറലായി ഇഷാനിയുടെ വർക്ക് ഔട്ട് വീഡിയോ..!

പ്രശസ്ത നടി അഹാന കൃഷ്ണയുടെ സഹോദരിയും നടിയുമായ ഇഷാനി കൃഷ്ണയുടെ പുതിയ വർക്ക് ഔട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. ശരീരഭാരം വർധിപ്പിച്ചുള്ള  ഇഷാനിയുടെ മേക്കോവർ പ്രേക്ഷകർക്കിടയിൽ വലിയ സംസാര വിഷയമായി മാറിയിരുന്നു. ഇപ്പോഴിതാ, താൻ എങ്ങനെയാണു ശരീരഭാരം വർധിപ്പിച്ചത് എന്ന ചോദ്യത്തിന് ഉത്തരവുമായാണ് ഇഷാനി എത്തിയിരിക്കുന്നത്. താൻ സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടിന്റെ വിഡിയോ ആണ് താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. അനിമൽ ഫ്ലോ എന്ന വർക്കൗട്ട്  രീതിയാണ് ഈ മേക് ഓവർ ചെയ്യാൻ തന്നെ സഹായിച്ചത് എന്നും ഇഷാനി പറയുന്നു. അത്കൊണ്ട് തന്നെ പ്രേക്ഷകർക്ക് വേണ്ടി താൻ അതിന്റെ വീഡിയോ കാണിക്കുകയാണ് എന്നും ഇഷാനി വ്യക്തമാക്കി. മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുകയാണ് ‘അനിമൽ ഫ്ലോ’ വർക്കൗട്ടിലൂടെ ചെയ്യുന്നത്.

എന്നാൽ താൻ ഈ ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്നറിയില്ലെന്നും പഠിക്കാൻ ശ്രമിക്കുകയാണെന്നും ഇഷാനി പങ്കു വെച്ച വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇഷാനിയുടെ സഹോദരിയായ അഹാന കൃഷ്ണ ഇന്ന് മലയാളത്തിലെ പ്രശസ്ത നായികമാരിൽ ഒരാളാണ്. മലയാള സിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ചെയ്തു സജീവമായി നിൽക്കുന്ന നടൻ കൃഷ്ണകുമാറിന്റെ മക്കളാണ് അഹാനയും ഇഷാനിയും. സോഷ്യൽ മീഡിയയിലും ഏറെ സജീവമായി തന്നെ ഇടപെടുന്ന ആളുകൾ ആണ് അഹാനയും ഇഷാനിയും. ഫർഹാൻ ഫാസിൽ നായകനായ ഞാൻ സ്റ്റീവ് ലോപസ്, നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോ തോമസ് നായകനായ ലൂക്ക എന്നിവയിലെ പ്രകടനത്തിലൂടെയാണ് അഹാന കൃഷ്ണ ശ്രദ്ധ നേടിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.