കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന ചിത്രം കഴിഞ്ഞ രണ്ടു ദിവസമായി ഇന്ത്യ മുഴുവൻ തരംഗമായി നിൽക്കുകയാണ്. മലയാളത്തിന്റെ അതിർത്തി ഭേദിച്ചു തമിഴ്, തെലുങ്ക്, കന്നഡ ജനതയും ഉത്തരേന്ത്യൻ സിനിമാ പ്രേക്ഷകർ വരേയും ഇപ്പോൾ സംസാരിക്കുന്നത് ദൃശ്യം 2 എന്നയീ ചിത്രത്തെ കുറിച്ചാണ്. ആമസോണ് പ്രൈം റീലീസ് ആയെത്തിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ആദ്യ ഭാഗം ഒരുക്കിയ ജീത്തു ജോസഫ് തന്നെയാണ്. ആദ്യ ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക കലാകാരന്മാരും ഈ രണ്ടാം ഭാഗത്തിലും അഭിനയിച്ചിട്ടുണ്ട്. അതിൽ പ്രമുഖയാണ് ഗീത പ്രഭാകർ എന്ന കഥാപാത്രമായി എത്തിയ ആശ ശരത്. ദൃശ്യം എന്ന ചിത്രവും ഈ കഥാപാത്രവുമാണ് ആശയുടെ കരിയറിലെ വഴിത്തിരിവായി മാറിയത്.
അതേ കഥാപാത്രമായി ദൃശ്യം 2 ഇൽ പ്രത്യക്ഷപെട്ടപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് ആശയിപ്പോൾ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു തന്നെ ഏറ്റവും കൂടുതൽ ടെൻഷനടിപ്പിച്ചത് താൻ ലാലേട്ടന്റെ മുഖത്ത് അടിക്കുന്ന രംഗമായിരുന്നു എന്നാണ് ആശ പറയുന്നത്. വളരെ നിർണ്ണായകമായ രംഗം ആണതെന്നും, ലാലേട്ടനും ജീത്തു ജോസഫും നൽകിയ ധൈര്യവും പിന്തുണയുമാണ് ആ രംഗം ചെയ്യാൻ തന്നെ സഹായിച്ചതെന്നും ആശ ശരത് പറയുന്നു. അവരുടെ സഹായത്തോടെ ആ രംഗം ചെയ്തത് വരെ രസകരമായ ഒരനുഭവം കൂടിയാണെന്നും ആശ വിശദീകരിക്കുന്നു. ഇത് ഒരു കഥാപാത്രം മാത്രമാണെന്ന് പറഞ്ഞു ലാലേട്ടനാണ് തന്നെ കൂളാക്കി നിർത്തിയതെന്നും അവർ പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മുരളി ഗോപി, സിദ്ദിഖ്, അഞ്ജലി, ഗണേഷ് കുമാർ, എസ്തർ, അൻസിബ, അജിത് കൂത്താട്ടുകുളം, ജോയ് മാത്യു, ആദം അയൂബ്, നാരായണൻ നായർ, ശാന്തി പ്രിയ, കൃഷ്ണ, ദിനേശ് പ്രഭാകർ എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.