Arun Gopy thanked Nivin Pauly; Mikhael to release one week before Irupathiyonnam Noottand
യുവ താരം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ ചിത്രമാണ് മിഖായേൽ. ഒരു ആക്ഷൻ ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് ആണ്. ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, സുദേവ് നായർ, കെ പി എ സി ലളിത എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഈ വരുന്ന ജനുവരി പതിനെട്ടിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് നിവിൻ പോളി ഫേസ്ബുക് പോസ്റ്റ് ഇട്ടതു. ആ തീരുമാനത്തിന് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നത് പ്രശസ്ത സംവിധായകനായ അരുൺ ഗോപി ആണ്.
രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറിയ അരുൺ ഗോപിയുടെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഈ മാസം റിലീസ് ചെയ്യാൻ പോവുകയാണ്. നായകനായ ആദ്യ ചിത്രത്തിലൂടെ തന്നെ നമ്മുക്ക് ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച പ്രണവ് മോഹൻലാൽ ആണ് ഈ ചിത്രത്തിലെ നായകൻ. നേരത്തെ തീരുമാനിച്ചിരുന്നത് പ്രകാരം നിവിൻ പോളിയുടെ മിഖായേലും പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടും ജനുവരി 25 നു റിലീസ് ചെയ്യാൻ ആയിരുന്നു പ്ലാൻ. എന്നാൽ മിഖായേൽ റിലീസ് തീയതി ഒരാഴ്ച മുൻപ് ആക്കിയതോടെ ക്ലാഷ് റിലീസ് ഒഴിവായി. രണ്ടു ചിത്രങ്ങൾക്കും അത് ഗുണകരമാവുകയും ചെയ്യും. അതുകൊണ്ടാണ് അരുൺ ഗോപി നിവിൻ പോളിക്കു നന്ദി പറഞ്ഞു കൊണ്ട് ഫേസ്ബുക് കമന്റ് ഇട്ടതു. ടോമിച്ചൻ മുളകുപാടം ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിച്ചിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.