ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ. യുവതാരം നിവിൻ പോളി നായകനാവുന്ന ചിത്രത്തിന്റെ ടീസർ റിലിസ് ചെയ്തപ്പോൾ തൊട്ട് ആരാധകർ ഉൾപ്പെടെ സിനിമാ ലോകം വളരെ പ്രതീക്ഷയിലാണ്. രാമലില, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകൻ അരുൺ ഗോപി ടീസർ കണ്ടതിന് ശേഷം പറഞ്ഞതിങ്ങനെയാണ് “ഒരുമിച്ച് സിനിമ സ്വപ്നം കണ്ടവരാണ് ഞാനും നിവിനും, ഒരു മാസ്സ് ഹീറോ പദവിയിലേയ്ക്ക് നിവിൻ വളരുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്. പേന എടുത്തെഴുതിയാൽ അത് മാസ്സാക്കുന്ന ആളാണ് ഹനീഫ് അദ്ദേനി.”
ജനുവരി 18 ന് തിയറ്ററിൽ എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് വില്ലൻ കഥാപാത്രത്തെ കാണാനും ആരാധകർക്ക് തിടുക്കമുണ്ട്. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയ ഹനീഫിൽ നിന്ന് അതിലും മികച്ച ആക്ഷൻ ത്രില്ലർ പ്രതീക്ഷിക്കാം എന്നാണ് മിഖായേൽ ടീസർ പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റൊ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.
ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. മഞ്ജിമ മോഹൻ നായികയാകുന്ന ചിത്രത്തിൽ സ്റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദൻ എത്തുന്നു. സിദ്ധിഖ്, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, കെ പി എ സി ലളിത തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കർ ക്യാമറ കൈകാര്യം ചെയ്യുന്നു.
അരുൺ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാംനൂറ്റാണ്ട് ഈ മാസം അവസാനം തിയറ്ററിൽ എത്തും. മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളക്പാടമാണ് ചിത്രം നിർമ്മിക്കുന്നത്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.