മനോഹരം എന്ന വിനീത് ശ്രീനിവാസൻ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടിയാണ് ഇപ്പോൾ മുന്നേറുന്നത്. അൻവർ സാദിഖ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അതിമനോഹരമായ ഒരു ഫാമിലി എന്റർടൈന്മെന്റ് മൂവി ആണെന്ന അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും മനോഹരമായ ഗാനങ്ങളും മനസ്സു നിറക്കുന്ന ദൃശ്യങ്ങളും എല്ലാം ഈ ചിത്രത്തിന്റെ മാറ്റു വർധിപ്പിക്കുന്നു. അതുപോലെ ഇപ്പോൾ പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നത് ഈ ചിത്രത്തിലെ ഗംഭീരമായ ആർട് വർക് ആണ്. നിമേഷ് താനൂർ എന്ന കലാകാരന്റെ മികവാണ് ഈ ചിത്രത്തിലെ ജീവൻ തുടിക്കുന്ന സെറ്റുകൾ. ഇതിലെ ഒരു സെറ്റ് പോലും നിർമ്മിച്ചു എടുത്തതാണെന്നു തോന്നാത്ത വിധം അത്ര സ്വാഭാവികമായ ഫീൽ അതിനു നൽകാൻ നിമേഷിന് സാധിച്ചു.
സംവിധായകൻ മനസ്സിൽ കണ്ട മനോഹരമായ ദൃശ്യങ്ങൾക്കു പൂർണ്ണത പകർന്നു കൊടുക്കാൻ കഴിഞ്ഞ കലാസംവിധായകനാണ് നിമേഷ് താനുർ എന്നു പറയാം. പാലക്കാടിന്റെ ഭംഗിയിൽ നിമേഷ് നിർവഹിച്ച കലാസംവിധാനം ഈ വിജയത്തിൽ നിർണായകമായി മാറി. ഓഫീസ്, പഴയകടമുറി, നെന്മാറ വല്ലങ്ങി വേല തുടങ്ങി സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ദൃശ്യങ്ങൾ സമ്മാനിക്കുന്നതിൽ ഈ കലാ സംവിധായകൻ വഹിച്ച പങ്ക് നിസ്തുലമാണ്. മലയാള സിനിമയിൽ ഇനിയും ഇദ്ദേഹത്തിന്റെ പ്രതിഭയിൽ വിരിയുന്ന ഗംഭീര സെറ്റുകൾ ഉണ്ടാകും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം. മനോഹരം നേടുന്ന ഈ അതിമനോഹരമായ വിജയം നിമേഷിന്റെ ജീവിതത്തിലും ഒരു വഴിത്തിരിവായി മാറും എന്നുറപ്പ്. വിനീത് ശ്രീനിവാസൻ ഇതിന്റെ സെറ്റിൽ നിന്നു ഇട്ട ഒരു ലൈവ് വീഡിയോ കണ്ടപ്പോൾ ആണ് അത് സെറ്റ് ആയിരുന്നു എന്ന് തന്നെ പ്രേക്ഷകർ മനസ്സിലാക്കിയത് എന്നത് ഈ കലാകാരൻ നേടിയ വലിയ വിജയം.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.