തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്ലാസ് സംവിധായകനാണ് ബാല. പിതാമകൻ, സേതു, നന്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാല, അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ‘നാച്ചിയാർ’. തമിഴ് നടൻ ആര്യയും- സംവിധായകൻ ബാലയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ‘നാൻ കടവുൾ’, തമിഴ് നാട്ടിൽ വൻ വിജയം ചിത്രം കരസ്ഥമാക്കുകയും വീണ്ടും ഈ കൂട്ടുകെട്ട് രണ്ട് വർഷത്തിന് ശേഷം ഒന്നിക്കുകയുണ്ടായി. ആര്യ- വിശാൽ എന്നിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അവൻ- ഇവൻ’. ഇരുവരുടെ പ്രകടത്തിന് ധാരാളം പ്രശംസകളും ലഭിച്ചിരുന്നു, എന്നാൽ ഇപ്പോൾ സംവിധായകൻ ബാലയ്ക്കും നടൻ ആര്യക്കെതിരെ അറസ്റ്റ് വറാണ്ട് വന്നിരിക്കുകയാണ്.
‘അവൻ ഇവൻ’ എന്ന ചിത്രത്തിൽ 3 പേരെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് കേസ് കൊടുത്തത്. സിങ്കബട്ടി സമീന്ദാർ, തീർഥപതി രാജേയും, സോരിമുത്തു അയ്യനായർ തുടങ്ങിയവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചു തീർഥപതി രാജയുടെ മകൻ ശങ്കർ ആത്മജനാണ് പോലീസിൽ കേസ് കൊടുത്തിരുന്നത്. തിരുനൽവേണിയിലെ ഡിസ്ട്രിക്റ്റ് കോടതിയിൽ പല തവണയായി കോടതിയിൽ ഹാജരാവൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും വകവെച്ചില്ല. കോടതി അറസ്റ്റ് വാറന്റിന് ഉത്തരവിട്ടിരിക്കുകയാണ്. വൈകാതെ തന്നെ ആര്യയും സംവിധായകൻ ബാലയെയും അറസ്റ്റ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതിയിൽ അടുത്ത ഹിയറിങ് വെച്ചിരിക്കുന്നത് ജൂലൈ 13നാണ്.
എസ്. രാമകൃഷ്ണൻ തിരക്കഥ എഴുതി ബാല സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അവൻ ഇവൻ’. കലപതി എസ് ആഘോരമാണ് ‘അവൻ ഇവൻ’ നിർമ്മിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുയിരുന്നത്. ആര്യയും – ബാലയും വൈകാതെ ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന വാർത്തയും കുറച് നാൾ മുമ്പ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.