ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളിലെ നായക വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് അർജുൻ കപൂർ. അദ്ദേഹം നായകനായ പുതിയ ചിത്രമായ സന്ദീപ് ഓർ പിങ്കി ഫറാർ ഇപ്പോൾ ആമസോണ് പ്രൈം റീലീസ് ആയി എത്തിയിട്ട് ഒരാഴ്ച്ച കഴിഞ്ഞു. മികച്ച പ്രേക്ഷക- നിരൂപക പ്രതികരണമാണ് ഈ ചിത്രം നേടിയെടുക്കുന്നത്. ദിബാകർ ബാനർജി സംവിധാനം ചെയ്ത ഈ ചിത്രം മാർച്ചിൽ തീയേറ്റർ റിലീസും ചെയ്തിരുന്നു. അർജുൻ കപൂർ, പരിനീതി ചോപ്ര എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ബ്ലാക് കോമഡി ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മലയാള യുവ താരം ടോവിനോ തോമസും ഈ ചിത്രം കാണുകയും തനിക്ക് ഈ ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നു പറയുകയും ചെയ്തിരുന്നു.
മാത്രമല്ല അർജുൻ കപൂർ, പരിനീതി ചോപ്ര എന്നിവരുടെ പ്രകടനം ഗംഭീരമായിരുന്നു എന്നും ടോവിനോ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. അർജുൻ കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഈ ചിത്രത്തിലെ പ്രകടനത്തെ ടോവിനോ തോമസ് വിലയിരുത്തിയത്. ഏതായാലും ഇപ്പോൾ ടോവിനോ തോമസിന്റെ അഭിപ്രായങ്ങൾ ഷെയർ ചെയ്ത് കൊണ്ടും, ടോവിനോക്ക് നന്ദി പറഞ്ഞും രംഗത്തു വന്നിരിക്കുകയാണ് അർജുൻ കപൂർ. ടോവിനോക്ക് ഈ ചിത്രം ഇഷ്ടപെട്ടത്തിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അർജുൻ കപൂർ പറയുന്നു. പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനാണ് അർജുൻ കപൂർ. ഇഷക്സാദെ എന്ന ചിത്രത്തിലൂടെ ആണ് അർജുൻ കപൂർ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലും പരിനീതി ചോപ്ര ആയിരുന്നു അർജുന്റെ നായികാ വേഷം ചെയ്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.