[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സോഷ്യൽ മീഡിയയിൽ കൂടി സഹായിക്കാമോ എന്നപേക്ഷ; ഉടനടി നടപടിയെടുത്തു ഉണ്ണി മുകുന്ദൻ..!

മലയാളത്തിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാളായ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ്. ഒരു നടൻ എന്നതിനുപരി, അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ കൊണ്ടും ഉണ്ണി മുകുന്ദനെ സ്നേഹിക്കുന്ന ഒരുപാട് പേര് ഇന്നുണ്ട്. തന്റെ ഫാൻസ്‌ അസോസിയേഷൻ വഴിയും നേരിട്ടുമൊക്കെ ഒട്ടേറെ സഹായങ്ങൾ ആണ് പല പല ദുരിത സമയത്തു അദ്ദേഹം സഹായം അര്ഹതപ്പെടുന്നവർക്കായി എത്തിച്ചു കൊടുക്കാറുള്ളത്. ഇപ്പോഴിതാ ഒരിക്കൽ കൂടി ഉണ്ണി മുകുന്ദൻ എന്ന മനുഷ്യന്റെ നന്മ ലോകമറിയുകയാണ്. സഹായം അഭ്യർത്ഥിച്ചു കൊണ്ട് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന കമന്റുകൾ കണ്ട ഉടനെ തന്നെ അതിനു വേണ്ട നടപടികൾ എടുത്തു സഹായം നല്കിയിരിക്കുകയാണ് ഈ താരം. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാൻസ്‌ വഴിയാണ് 50 ൽ പരം കിറ്റുകൾ കോവിഡ് മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന നിർദ്ധരരായ ഒരുപറ്റം ആളുകൾക്ക് വേണ്ടി ഉണ്ണി മുകുന്ദൻ എത്തിച്ചു നൽകിയത്.

കോവിഡ് ലോക്ക് ഡൗണായതിനാൽ അദ്ദേഹത്തിന് എത്താൻ സാധിച്ചില്ലെങ്കിലും രാമനാട്ടുകരയിൽ ഉള്ള തന്റെ ആരാധക കൂട്ടായ്മ വഴി കൃത്യ സമയത്തു തന്നെ അദ്ദേഹം സഹായം എത്തിച്ചു. അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അഞ്ഞൂറ് വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന ഒരു വലിയ കിറ്റ് ആണ് തന്നോട് സഹായമഭ്യർത്ഥിച്ചവർക്കായി ഉണ്ണി മുകുന്ദൻ നൽകിയത്. ഇത്തരത്തിലുള്ള 50000 രൂപയുടെ ഭക്ഷ്യകിറ്റുകൾ ആണ് ശ്രീവൈകുണ്ഠം ചാരിറ്റബ്ൾ ട്രസ്റ്റിന് ആരാധകർ വഴി അദ്ദേഹം എത്തിച്ചു നൽകിയിരിക്കുന്നത്. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് ഇനിയുള്ള ദിവസങ്ങളിൽ അവ വിതരണം ചെയ്യുന്നതാണ് എന്നും ട്രസ്റ്റിന്റെ ഭാരവാഹികൾ അറിയിച്ചു. ഏതായാലും ഉണ്ണി മുകുന്ദൻ എന്ന നടനും വ്യക്തിയും കൂടുതൽ കൂടുതൽ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുകയാണ് എന്നുറപ്പിച്ചു പറയാം നമ്മുക്ക്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.