യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ഫോറൻസിക് എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഇന്ന് മുതൽ പ്രദർശനമാരംഭിക്കുകയാണ്. പൃഥ്വിരാജ് നായകനായി എത്തിയ സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രം രചിച്ച അഖിൽ പോളും ഒപ്പം അനസ് ഖാനും ചേർന്ന് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഇരുവരുടെയും ആദ്യ സംവിധാന സംരംഭമാണ്. മമത മോഹൻദാസ് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. സാമുവൽ ജോൺ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോ എത്തുമ്പോൾ റിതിക സേവ്യർ എന്ന പോലീസ് ഓഫീസർ ആയാണ് മമത മോഹൻദാസ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ഇവർ രണ്ടു പേര്ക്കും അതുപോലെ ഫോറൻസിക് ടീമിനും ആശംസകളേകികൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ നടനായ മാധവനും ഒപ്പം ബോളിവുഡ് താരം അർജുൻ കപൂറുമാണ്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇരുവരും ഈ ചിത്രത്തിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും ആശംസകൾ നൽകിയിരിക്കുന്നത്.
ഫോറൻസിക് സയൻസിനു പ്രാധാന്യമുള്ള ഒരു ക്രൈം/ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായിരുന്നു. രഞ്ജി പണിക്കർ, സൈജു കുറുപ്പ്, പ്രതാപ് പോത്തൻ തുടങ്ങിയവരും ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, പൈപ്പിൻ ചുവട്ടിലെ പ്രണയം, ബിഗിൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റീബ മോണിക്ക ജോണും ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധനേഷ് ആനന്ദും അഭിനയിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യർ, സിജു മാത്യു എന്നിവരും രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യതും ചേർന്ന് ആണ്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.