കഴിഞ്ഞ വർഷം റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ഒരു മലയാള ചിത്രമാണ് ജാനേമൻ. ബേസിൽ ജോസഫ്, അർജുൻ അശോകൻ, ഗണപതി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ചിദംബരം ആണ്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ കൊച്ചു ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടുകയും സർപ്രൈസ് ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഒരിക്കൽ കൂടി അർജുൻ അശോകൻ- ഗണപതി ടീം പ്രധാന വേഷങ്ങൾ ചെയ്യുന്ന ഒരു കൊച്ചു ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച്, അദ്ദേഹത്തിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടമാണ് ഈ ചിത്രം. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രം വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. യുവ താരങ്ങളെ വെച്ച് ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഇപ്പോൾ വലിയ വിജയമാണ് നേടിയെടുക്കുന്നത്. സഞ്ജയ് എന്ന കഥാപാത്രമായി അർജുൻ അശോകൻ എത്തുമ്പോൾ, സഞ്ജയ്യുടെ അടുത്ത സുഹൃത്തായ അബ്ബാസ് ആയാണ് ഗണപതി അഭിനയിച്ചിരിക്കുന്നത്.
ഗ്രാൻഡ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രത്തിൽ, അർജുൻ അശോകൻ, ഗണപതി എന്നിവരെ കൂടാതെ, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു, വിജയ രാഘവൻ, സിദ്ദിഖ്, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രിയംവദയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഹാസ്യത്തിനും പ്രണയത്തിനും ആക്ഷനും ത്രില്ലിനുമെല്ലാം പ്രാധാന്യം കൊടുത്തൊരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് സന്തോഷ് എച്ചിക്കാനവും ഇതിനു കഥ രചിച്ചത് ജിയോ പിവിയുമാണ്. റാം ശരത് സംഗീതം പകർന്ന ഇതിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.