[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘ഒരുമയുടെ അരവിന്ദോത്സവം’; കേരളത്തിൽ 75 ദിവസം പൂർത്തിയാക്കി ‘അരവിന്ദന്റെ അതിഥികൾ’..

മലയാള സിനിമയിൽ ഈ വർഷം പുറത്തിറങ്ങുന്ന മികച്ച ഒരു ഫീൽ ഗുഡ് മൂവിയായിരുന്നു ‘അരവിന്ദന്റെ അതിഥികൾ’. വിനീത് ശ്രീനിവാസൻ നായകനായിയെത്തിയ ചിത്രം വൻ വിജയമാണ് ബോക്സ് ഓഫ്‌സിൽ കരസ്ഥമാക്കിയത്. ‘കഥ പറയുമ്പോൾ’, ‘മാണിക്യകല്ല്’ എന്നീ സൂപ്പര്ഹിറ്റ്‍ ചിത്രങ്ങളുടെ സംവിധായകൻ എം. മോഹനനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ലൗ 24×7’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നിഖില വിമലാണ് നായികയായി വേഷമിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ശ്രീനിവാസനും- വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കണം. മലയാള സിനിമയിൽ പകരം വെക്കാൻ സാധിക്കാത്ത രണ്ട് പ്രതിഭകളാണ് ശ്രീനിവാസനും ഉർവശിയും, രണ്ട് പേരുടെയും ശക്തമായ തിരിച്ചു വരവിന് ‘അരവിന്ദന്റെ അതിഥികൾ’ കാരണമായി.

കേരള ബോക്സ് ഓഫീസിൽ ഈ വർഷം പ്രദർശനത്തിനെത്തിയ മലയാള സിനിമകളിൽ വൻ വിജയം കരസ്ഥമാക്കിയ സിനിമകളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ‘അരവിന്ദന്റെ അതിഥികൾ’ ഉണ്ടാവും. കഴിഞ്ഞ മൂന്ന് മാസമായി കുറെയേറെ മലയാള സിനിമകളും, അന്യ ഭാഷ ചിത്രങ്ങളും കേരളത്തിൽ റീലീസ് ചെയ്തിരുന്നു, എന്നാൽ അവയൊക്കെ തരണം ചെയ്തുകൊണ്ട് ഫാമിലി ഓഡിയന്സിന്റെ ശക്തമായ പിന്തുണ മൂലം 75 ദിവസങ്ങൾ കേരളത്തിൽ പ്രദർശനം പൂർത്തിയാക്കാൻ ‘അരവിന്ദന്റെ അതിഥികൾ’ക്ക് സാധിച്ചു. രജനികാന്ത് ചിത്രം ‘കാലാ’, മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ വരെ പ്രദർശനത്തിനെത്തിയിട്ടും 32 തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ‘അരവിന്ദന്റെ അതിഥികൾ’ പ്രദർശനം തുടരുന്നുണ്ട്. എം. മോഹനൻ എന്ന സംവിധായകന്റെ കൂടി തിരിച്ചു വരവാണ് ഈ വലിയ വിജയം.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

3 hours ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

2 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.