കേരളക്കരയെ ഞെട്ടിക്കാൻ ഒരുങ്ങുന്ന മലയാളത്തിലെ ആ ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത് മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ നിന്ന്. മരക്കാർ; അറബി കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമതു ചിത്രമായാണ് ഒരുങ്ങുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ നിർമ്മാണ പങ്കാളികൾ ആയി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇത്. മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെയും മോഹൻലാലിന്റേയും ഡ്രീം പ്രൊജക്റ്റ് ആണ് ഇതെന്ന് പറയുന്നു പ്രിയൻ. ഈ വർഷം നവംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം മൂന്നു മാസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കും.
അതിനു ശേഷം ഒരുപാട് സമയം എടുത്താവും ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യുക. തമിഴ്, തെലുഗ്, ബ്രിട്ടീഷ് , പോർച്ചുഗീസ്, ചൈനീസ് നടൻമാർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകും. ഏകദേശം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കു വരുന്ന ചിത്രമാണ് ഇതെന്നാണ് സൂചന. മലയാള സിനിമയുടെ അതിരുകൾ താണ്ടുന്ന ചിത്രമായിരിക്കും കുഞ്ഞാലി മരിക്കാർ എന്ന് പ്രിയദർശൻ പറഞ്ഞു. ഏതായാലും വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം തന്റെയും മോഹൻലാലിൻെറയും കരിയറിലെ ഒരു ടേണിങ് പോയിന്റ് ആവും എന്നും പ്രിയൻ പറഞ്ഞു. കടലിൽ ചിത്രീകരിക്കുന്ന രംഗങ്ങൾ ആവും ഇതിന്റെ ഹൈലൈറ്റ്. പതിനഞ്ചാം നൂറ്റാണ്ടിലെ കഥയാണ് ഈ ചിത്രം പറയുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.