28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം. ഇപ്പോൾ ഇതിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ജോർദാനിൽ പുരോഗമിക്കുകയാണ്. ഇതിന് വേണ്ടി വമ്പൻ ശാരീരിക മാറ്റം വരുത്തിയ പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ആട് ജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരം ജോർദാനിലെ മണലാരണ്യങ്ങളിൽ പിറവിയെടുക്കുമ്പോൾ, ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും പ്രചോദനമായി അവിടെയെത്തിച്ചേർന്നിരിക്കുകയാണ് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. തങ്ങളെ കാണാൻ ജോർദാനിലെ വാടി റം എന്ന സ്ഥലത്തെത്തിയ റഹ്മാന് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് പങ്കു വെച്ചിട്ടുണ്ട്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ എ ആർ റഹ്മാനും ആട് ജീവിതം ലൊക്കേഷനിൽ എത്തിയ വിവരം പങ്കു വെച്ചിട്ടുണ്ട്. രണ്ട് ദിവസം ഫോണില്ല ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ് എന്ന കുറിപ്പോടെയാണ് എ.ആര്‍ റഹ്മാന്‍ ജോര്‍ദാനില്‍ എത്തിയ വിവരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ആട് ജീവിതം കൂടാതെ ഫഹദ് ഫാസിൽ നായകനായെത്തുന്ന മലയൻ കുഞ്ഞെന്ന മലയാള ചിത്രത്തിന്റെ സംഗീത സംവിധാനവും ഇപ്പോൾ എ ആർ റഹ്മാൻ നിർവഹിക്കുന്നുണ്ട്. കെ യു മോഹനൻ കാമറ ചലിപ്പിക്കുന്ന ആട് ജീവിതം എഡിറ്റ് ചെയ്യാൻ പോകുന്നത് ശ്രീകർ പ്രസാദാണ്. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ് ചെയ്യുന്ന ഈ ചിത്രത്തിൽ അമല പോൾ, റിക് അബി, താലിബ് മുഹമ്മദ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.